Newspravasi

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി സിം​ഗപ്പൂരും യു.എ.ഇ.യും

ന്യൂഡൽഹി:ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി സിം​ഗപ്പൂരും. ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്നും പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദീര്‍​​ഘകാല വിസയുള്ളവര്‍ക്കും സന്ദര്‍ശകര്‍ക്കും വിലക്ക് ബാധകമായിരിക്കും. ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ വിലക്ക് തുടരും. കൊവിഡ് വര്‍ധനവിന്‍റെ പശ്ചാത്തലത്തില്‍ ഒമാനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഇന്ത്യയെ യുകെ ഗവണ്‍മെന്റ് റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ വിമാന സര്‍വീസുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ മാസം 24 മുതല്‍ 30 വരെ ഇന്ത്യയില്‍ നിന്ന് യുകെയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.

ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് പ്രവേശന വിലക്കേർപ്പെടുത്തി യു എ ഇ.യും തീരുമാനമെടുത്തി.ശനിയാഴ്ച മുതൽ പത്ത് ദിവസത്തേക്കാണ് വിലക്ക്.സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം തീരുമാനം പുനഃപരിശോധിക്കും.കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍ തങ്ങുകയോ ഇതുവഴി ട്രാൻസിസ്റ്റ് ചെയ്ത പൗരന്മാരെയും ഉടൻ യു എ ഇ യിലേക്ക് പ്രവേശിപ്പിക്കില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker