യുവതികളെന്ന് സംശയം തീർഥാടകരെ പമ്പയിൽ തടഞ്ഞു ,ട്രാൻസ്ജെൻഡറുകൾ എന്ന് തെളിഞ്ഞതിനെ തുടർന്ന് മലകയറാൻ അനുവദിച്ചു
പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ തീര്‍ത്ഥാടകരെ പമ്പയില്‍ പൊലീസ് തടഞ്ഞതായി പരാതി. തൃപ്തി, അവന്തിക, രഞ്ജു എന്നിവരെയാണ് തടഞ്ഞത്. പൊലീസ് അകാരണമായാണ് തങ്ങളെ തടഞ്ഞതെന്ന് അവര്‍ വ്യക്തമാക്കി.
എന്നാല്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാന്‍ മാത്രമാണ് തടഞ്ഞതെന്നാണ് പൊലീസ് നിലപാട്. രേഖകള്‍ പരിശോധിച്ച ശേഷം കടത്തിവിട്ടെന്നും പൊലീസ് വ്യക്തമാക്കി.
മണ്ഡല പൂജയോട് അനുബന്ധിച്ച് കനത്ത സുരക്ഷ വലയത്തിലാണ് ശബരിമല. ഭക്ത ലക്ഷങ്ങള്‍ക്ക് ദര്‍ശന പുണ്യമേകി ശബരിമലയില്‍ തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന ഇന്നലെ നടന്നിരുന്നു. സൂര്യഗ്രഹണത്തെ തുടര്‍ന്ന് ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ഭക്തരുടെ തിരക്ക് കുറവാണ്. 41 ദിവസം നീണ്ട മണ്ഡലകാലം പൂര്‍ത്തിയാക്കി നാളെ മണ്ഡലപൂജ നടക്കും. നാളെ രാത്രിയോടെ ഹരിവരാസനം പാടി നട അടച്ചുകഴിഞ്ഞാല്‍ മകരവിളക്കിനായി പിന്നീട് 30-നാണ് നട തുറക്കുക