30.6 C
Kottayam
Friday, April 19, 2024

‘നിങ്ങളുടെ ആരെങ്കിലും ചത്തോ ഇങ്ങനെ കിടന്നു വിളിക്കാന്‍..?’ എഎസ്‌ഐയെ ശകാരിച്ച വനിതാ മജിസ്‌ട്രേറ്റിന് സ്ഥലം മാറ്റം

Must read

തിരുവനന്തപുരം:കാണാതായ ലോട്ടറിക്കാരനെ കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കാന്‍ മുന്‍കൂര്‍ അനുമതി തേടിയ എ.എസ്.ഐയ്ക്ക് ശകാരവര്‍ഷം നടത്തിയ വനിതാ മജിസ്‌ട്രേറ്റിന് സ്ഥലംമാറ്റം.നെയ്യാറ്റിന്‍കര ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായ റോസ് മേരിയെ അഡീഷണല്‍ മുന്‍സിഫ് 2 ആയാണ് സ്ഥലം മാറ്റിയത്.

ഇരു കാലുകളും തകര്‍ന്നു മുച്ചക്ര വാഹനത്തില്‍ ലോട്ടറി വില്‍ക്കുന്നയാളെ ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായിരുന്നു. ഇയാളെ കണ്ടെത്തിയതിനെ തുടർന്നാണ് അതിര്‍ത്തി മേഖലയിലെ എഎസ്‌ഐ ജില്ലയിലെ ഒരു മജിസ്‌ട്രേട്ടിനെ ഫോണില്‍ വിളിച്ചത്. എന്നാൽ മോശമായ ഭാഷയിൽ ശകാരിക്കുകയാണ് മജിസ്‌ട്രേട്ട് ചെയ്തത്. ഇതിന്റെ ശബ്ദ രേഖ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

കാണാതാകുന്നവരെ കണ്ടെത്തിയാല്‍ വൈദ്യപരിശോധനയും മറ്റും പൂര്‍ത്തിയാക്കിയ ശേഷം മജിസ്‌ട്രേട്ടിനു മുന്‍പാകെ ഹാജരാക്കണമെന്നാണു നിയമം. ഇതിനെ തുടർന്ന് എഎസ്‌ഐ മജിസ്‌ട്രേട്ടിനെ വിളിച്ചു കാര്യം പറഞ്ഞു. എന്നാൽ ”ഒരു കോള്‍ വിളിച്ചു കൊണ്ടിരിക്കുമ്ബോള്‍.. നിങ്ങളുടെ ആരെങ്കിലും ചത്തോ ഇങ്ങനെ കിടന്നു വിളിക്കാന്‍..? ഇവിടെ ഒരു കോള്‍ വിളിച്ചു കൊണ്ടിരിക്കുമ്ബോള്‍ ഇടയ്ക്കു നൂറു തവണ വിളിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് ഉറക്കം വരത്തില്ലേ- ഇങ്ങനെ ആയിരുന്നു മജിസ്‌ട്രേട്ടിന്റെ മറുപടി.

കാണാതായ ആള്‍ തിരിച്ചെത്തിയെന്നും ഇക്കാര്യം അറിയിക്കാനാണെന്നും താൻ വിളിച്ചതെന്നും എഎസ്‌ഐ പറഞ്ഞപ്പോള്‍, ”ഇറങ്ങിപ്പോയപ്പോള്‍ അവന് ഒരു കുഴപ്പവുമുണ്ടായിരുന്നില്ലല്ലോ. അവന്‍ കുറച്ചു നേരം അവിടെ വെയ്റ്റ് ചെയ്യട്ടെ. എനിക്കു തോന്നുമ്ബോഴേ ഞാന്‍ വന്ന് എടുക്കുന്നുള്ളൂ. എന്തു പെരുമാറ്റമാണ് ഇത്. മനുഷ്യന് ഒരാളെ ഫോണ്‍ ചെയ്യാന്‍ പറ്റത്തില്ലല്ലോ..” എന്നായിരുന്നു മജിസ്‌ട്രേട്ടിന്റെ രൂക്ഷമായ പ്രതികരണം.

”എനിക്കു ഫ്രീയാകുമ്ബം വിളിക്കും. ഇനി മേലാല്‍ ഇങ്ങോട്ടു വിളിച്ചാല്‍ വിവരമറിയു”മെന്ന് എഎസ്‌ഐയെ ശകാരിക്കുകയും ചെയ്തു. തുടര്‍ന്നു എഎസ്‌ഐ ക്ഷമ ചോദിച്ച്‌ ഫോണ്‍ വയ്ക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week