EntertainmentKeralaNews
എട്ടാം ക്ലാസിൽ പൂവിട്ട പ്രണയം; ട്രാൻസ്ജെൻഡറും നടിയുമായ ഹരിണി ചന്ദന ഇനി സുനീഷിന്റെ ജീവിത സഖി
എട്ടാം ക്ലാസിൽ പൂവിട്ട പ്രണയത്തിനു സാക്ഷാത്കാരം. ട്രാൻസ്ജെൻഡറും നടിയുമായ ഹരിണി ചന്ദന വിവാഹിതയായി. സുനീഷാണ് വരൻ. എറണാകുളം ബിടിഎച്ച് ഹാളിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റ് രഞ്ജു രഞ്ജുമാരുടെ ആശീർവാദത്തോടെയായിരുന്നു വിവാഹം.
ഗൾഫിൽ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് സുനീഷ്. സുനീഷിന്റെ മാതാപിതാക്കളുടെ ആശീർവാദത്തോടെയാണ് വിവാഹം നടന്നത്. ഹരിണി ചന്ദനയുടെ മാതാപിതാക്കൾ ചടങ്ങിനെത്തിയിരുന്നില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News