KeralaNewsRECENT POSTS
ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു; ടി.ടി.ഇക്ക് പോലീസുകാരുടെ മര്‍ദ്ദനം
കൊച്ചി: ട്രെയിനില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇക്ക് പോലീസുകാരുടെ മര്‍ദ്ദനം. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസിലാണ് സംഭവം. പോലീസുകാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ ടിടിഇ സതീന്ദ്ര കുമാര്‍ മീണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ടു പോലീസുകാരെ എറണാകുളം റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു.
കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ പ്രതികളുമായാണ് പോലീസുകാര്‍ ട്രെയിനില്‍ കയറിയത്. ഇതിനിടെ ടിക്കറ്റ് പരിശോധിക്കാന്‍ എത്തിയ ടിടിഇ പോലീസുകാരോട് ടിക്കറ്റ് ആവശ്യപ്പെട്ടു. ടിക്കറ്റില്ലാതിരുന്ന പോലീസുകാര്‍ ടിടിഇയുമായി വാക്കുതര്‍ക്കമുണ്ടാകുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News