ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ അവസാനിക്കുന്ന മുറയ്ക്ക് ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനുള്ള നീക്കവുമായി റെയില്‍വേ. ഏപ്രില്‍ 15 മുതല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാന്‍ റെയില്‍വെ തയ്യാറെടുപ്പുകള്‍ നടത്തുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
<p>രാജ്യത്ത് കോവിഡ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തിലാണ് റെയില്‍വേ ട്രെയിന്‍ സര്‍വീസ് പൂര്‍ണമായി നിര്‍ത്തിയത്. ഇതിന് പിന്നാലെ രാജ്യമൊട്ടാകെ 21 ദിവസത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് കൊണ്ടുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗവും പുറത്തുവന്നു.</p>
<p>ഏപ്രില്‍ 14 വരെ 21 ദിവസത്തെ ലോക്ക്ഡൗണാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇത് പൂര്‍ത്തിയാകുന്നതോടെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാനാണ് റെയില്‍വേ തയ്യാറെടുക്കുന്നത്.</p>
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News