യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈ ട്രെയിനുകള്‍ വൈകും
തിരുവനന്തപുരം: നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനെ തുടര്‍ന്ന് ഏതാനും ട്രെയിനുകള്‍ വഴി തിരിച്ച് വിടുമെന്ന് റെയില്‍വേ അറിയിച്ചു. സേലം ഡിവിഷനിലെ ഈറോഡ്-തിരുപ്പുര്‍ സെക്ഷനില്‍ പാളത്തില്‍ പണിനടക്കുന്നതു കാരണം 14-ന് പുറപ്പെടുന്ന ചില തീവണ്ടികള്‍ വൈകും. ഗൊരഖ്പുര്‍-തിരുവനന്തപുരം രപ്തിസാഗര്‍ എക്സ്പ്രസ്, ബറൗനി-എറണാകുളം രപ്തിസാഗര്‍ എക്സ്പ്രസ് എന്നിവയാണ് വഴി തിരിച്ച് വിടുക.
ഗൊരഖ്പുരില്‍നിന്ന് 15, 19, 20, 22, 26, 27, 29, ജനുവരി രണ്ട്, മൂന്ന്, അഞ്ച്, ഒന്‍പത്, 10, 12 തീയതികളില്‍ പുറപ്പെടുന്ന ഗൊരഖ്പുര്‍-തിരുവനന്തപുരം രപ്തിസാഗര്‍ എക്സ്പ്രസും (12511) ബറൗനിയില്‍നിന്ന് 16, 23, 30, ജനുവരി ആറ് തീയതികളില്‍ പുറപ്പെടുന്ന ബറൗനി-എറണാകുളം രപ്തിസാഗര്‍ എക്സ്പ്രസും (12521) കാന്‍പുര്‍, ഗ്വാളിയര്‍, ഝാന്‍സി വഴി സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.
സേലം ഡിവിഷനിലെ ഈറോഡ്-തിരുപ്പുര്‍ സെക്ഷനില്‍ പാളത്തില്‍ പണിനടക്കുന്നതുകാരണം 14-ന് പുറപ്പെടുന്ന ചില തീവണ്ടികള്‍ വൈകും. എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി എക്സ്പ്രസ് (12678) കോയമ്ബത്തൂര്‍-ഊത്തുകുളി സ്റ്റേഷനുകള്‍ക്കിടയില്‍ ഒന്നേകാല്‍ മണിക്കൂറും തിരുവനന്തപുരം-മുംബൈ എക്സ്പ്രസ് (16332) കോയമ്ബത്തൂര്‍ -തിരുപ്പുര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ 65 മിനിറ്റും തിരുവനന്തപുരം -ഇന്ദോര്‍ അഹല്യനഗരി എക്സ്പ്രസ് (22646) തിരുപ്പുര്‍ -ഈറോഡ് സ്റ്റേഷനുകള്‍ക്കിടയില്‍ 25 മിനിറ്റും വൈകിയോടും.
15-ന് പുറപ്പെടുന്ന കൊല്ലം-ഹൈദരാബാദ് പ്രത്യേകതീവണ്ടി (07110) അരമണിക്കൂറും 16-ന് പുറപ്പെടുന്ന ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസ് (13352) 115 മിനിറ്റും എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി എക്സ്പ്രസ് (12678) 100 മിനിറ്റും കോയമ്ബത്തൂര്‍- ഊത്തുകുളി സ്റ്റേഷനുകള്‍ക്കിടയില്‍ വൈകിയോടുമെന്നും റെയില്‍വേ വ്യക്തമാക്കി.