Home-bannerKeralaNewsRECENT POSTS
അമ്പലപ്പുഴയില്‍ ട്രെയിന്‍ പാളം തെറ്റി; ഗതാഗതം താറുമാറായി
ആലപ്പുഴ: അമ്പലപ്പുഴയില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി. പാത ഇരട്ടിപ്പിക്കലിനായി മെറ്റലുമായി പോയ ട്രെയിനാണ് പാളം തെറ്റിയത്. ഇതേതുടര്‍ന്നു അമ്പലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം ഒരു മണിക്കൂറായി തടസപ്പെട്ടിരിക്കുകയാണ്.
നേത്രാവതി, മെമു ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്. പാളം ശരിയാക്കാനുള്ള സംഘം എറണാകുളത്ത് നിന്ന് അമ്പലപ്പുഴയ്ക്ക് പുറപ്പെട്ടിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News