FeaturedKeralaNews

ഭാരത് ബന്ദ് കേരളത്തെ ബാധിയ്ക്കില്ല,കടകൾ തുറക്കുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി

കൊച്ചി:ഡൽഹി കേന്ദ്രീകരിച്ചുള്ള വ്യാപാര സംഘടനകൾ വെള്ളിയാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ ബാധകമാകില്ല. സംസ്ഥാനത്തെ കടകൾ തുറക്കുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ.സേതുമാധവൻ പറഞ്ഞു. സംസ്ഥാനത്തെ ഏതാനും വ്യാപാര സംഘടനകൾ ഇക്കാര്യത്തിൽ വൈകിട്ടോടെ തീരുമാനമെടുത്ത് അറിയിപ്പു നൽകും. ഈ സംഘടനകളും സമരത്തിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്നാണു വിവരം.

ഇന്ധന വിലവർധന, ജിഎസ്ടി, ഇവേ ബിൽ തുടങ്ങിയവയിൽ പ്രതിഷേധിച്ചാണ് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ബന്ദ്. ഓൾ ഇന്ത്യ ട്രാൻസ്പോർട് വെൽഫെയർ അസോസിയേഷൻ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽനിന്നുള്ള ട്രാൻസ്പോർട് സംഘടനകളൊന്നും പണിമുടക്കുന്നില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ലോറി ഓണേഴ്സ് ഫെഡറേഷൻ പണിമുടക്കിൽ പങ്കെടുക്കുന്നില്ലെന്നു സ്റ്റേറ്റ് കമ്മിറ്റി ഷാജു അൽമന പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button