EntertainmentNews

ആ സ്നേഹം തരുന്ന ആത്മവിശ്വാസവും ഉത്തരവാദിത്തബോധവുമായിരിക്കും ഇനി മുന്നോട്ട് നടക്കാനുള്ള എന്റെ പ്രേരകശക്തി; ടൊവിനയ്ക്ക് ഹൃദ്യമായ കുറിപ്പുമായി ഇസയും ടഹാനും

കള എന്ന ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടയിൽ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളികളുടെ പ്രിയ നടന്‍ ടൊവിനോ തോമസ് തിരികെ വീട്ടില്‍ എത്തി. ടൊവിനോയെ സന്തോഷത്തോടെ സ്വീകരിച്ചിരിക്കുകയാണ് താരത്തി​ന്റെ മകളായ ഇസയും ടഹാനും. താരം തന്റെ ഇന്‍സ്റ്റാഗ്രാം ​പോസ്റ്റിലൂടെ മക്കള്‍ നല്‍കിയ എഴുത്ത് പോസ്റ്റ് ചെയ്തിരിക്കുകയാണ് .

‘തിരികെ വീട്ടിലേക്ക് സ്വാഗതം അപ്പ.. ഞങ്ങള്‍ രണ്ടാളും അപ്പയെ ഒരുപാട് മിസ്സ് ചെയ്തു. വേഗം സുഖമാകട്ടെ എന്ന് ഇസാ, ടഹാന്‍’. തിരികെ വീട്ടിലെത്തിയ താരം എല്ലാവര്‍ക്കും നന്ദി പറയുകയും ചെയ്തു.

നിലവില്‍ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ല, അടുത്ത കുറച്ചാഴ്ച്ചകള്‍ വിശ്രമിക്കാനാണു‌ നിര്‍ദ്ദേശം.ഈ കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ടും അല്ലാതെയും എന്റെ സുഖവിവരങ്ങള്‍ തിരക്കുകയും പ്രാര്‍ത്ഥനകള്‍ അറിയിക്കുകയുമൊക്കെ ചെയ്ത അപരിചിതരും പരിചിതരുമായ എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഒരുപാട് നന്ദി , നിറയെ സ്നേഹം

ഹൃദയത്തോട് എത്രയധികം ചേര്‍ത്ത് വച്ചാണു നിങ്ങള്‍ ഒരോരുത്തരും എന്നെ സ്നേഹിക്കുന്നതെന്നുള്ള തിരിച്ചറിവാണു ഈ കഴിഞ്ഞ ദിവസങ്ങളില്‍ നിന്നുള്ള ഏറ്റവും വലിയ പാഠം.ആ സ്നേഹം തരുന്ന ആത്മവിശ്വാസവും ഉത്തരവാദിത്തബോധവുമായിരിക്കും ഇനി മുന്നോട്ട് നടക്കാനുള്ള എന്റെ പ്രേരകശക്തി.
മികച്ച സിനിമകളും , നിങ്ങളിഷ്ടപ്പെടുന്ന കഥാപാത്രങ്ങളുമായി ഉടനെ വീണ്ടും കണ്ടു മുട്ടാം..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker