മഴക്കെടുതിയെ കുറിച്ച് പോസ്റ്റിടാത്തത് കുറെ ആളുകള്‍ സിനിമാ പ്രമോഷന്‍ എന്ന് പറഞ്ഞ് കളിയാക്കുന്നത് കൊണ്ടാണെന്ന് ടൊവിനോ തോമസ്
താന്‍ ഇതുവരെ പ്രളയക്കെടുതിയെ കുറിച്ച് ഒന്നും പോസ്റ്റ് ചെയ്യാത്തതിനു കാരണം ചില ആളുകളുടെ ആരോപണമാണെന്ന് നടന്‍ ടൊവിനോ തോമസ്. താന്‍ അത്തരം പോസ്റ്റുകള്‍ പങ്കു വെക്കുന്നത് സിനിമാ പ്രമോഷന്റെ ഭാഗമാണെന്ന് ചിലര്‍ ആരോപിക്കുമെന്നും അതുകൊണ്ടാണ് താന്‍ അത്തരം വാര്‍ത്തകള്‍ പങ്കു വെക്കാത്തതെന്നും ടൊവിനോ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പോസ്റ്റിന് വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത്. അങ്ങനെ ആരോപിക്കുന്നവരെ ശ്രദ്ധിക്കേണ്ടെന്നും കഴിഞ്ഞ തവണയെപ്പോലെ ഇത്തവണയും ഒപ്പമുണ്ടാകണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് വളരെ സജീവമായി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തയാളാണ് ടൊവിനോ തോമസ്.
ടൊവിനോയുടെ പോസ്റ്റ് വായിക്കാം..
‘കുറേ ആളുകളെ പേടിച്ചിട്ടാണ് flood alert post ഒക്കെ ഇടാതിരുന്നത് . അതിട്ടാല്‍ ,അതും ഞന്‍ സിനിമ പ്രൊമോഷന്റെ ഭാഗമായിട്ട് ചെയ്യുന്നതാണ് എന്നും പാഞ്ഞോണ്ടു കുറെ പേര് പറയും. ഒരിക്കല്‍ അത് ഞാന്‍ അനുഭവിച്ചതും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നതും ആണ് . അപ്പൊ ഇനി നിങ്ങള് പറ . ഞാന്‍ ഇനി സിനിമ post ഒന്നും ഇടുന്നില്ല . ഫുള്‍ alert posts ആയിരിക്കും അപ്പൊ മോശം എന്നും പറഞ്ഞോണ്ട് വരുന്നൊരെ എന്ത് ചെയ്യണം എന്നുംകൂടെ ഒന്ന് പറ !
ഏതായാലും അതൊന്നും പറഞ്ഞു കളയാന്‍ ഇപ്പൊ സമയം ഇല്ല ! Let’s stand together and survive –‘- ടൊവിനോ കുറിച്ചു.