EntertainmentHome-bannerKeralaNews
ടൊവിനോ തോമസിന് പൊള്ളലേറ്റു,ചിത്രീകരണത്തിനിടെയാണ് സംഭവം
കൊച്ചി :സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന് പൊള്ളലേറ്റു. ‘എടക്കാട് ബറ്റാലിയന്‍ 06’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൊള്ളലേറ്റത്. തീ ഉപയോഗിച്ച് ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കവേയാണ് താരത്തിന് പൊള്ളലേറ്റത്. താരത്തിനു വൈദ്യസഹായം ലഭ്യമാക്കിയെന്നും നിസ്സാരമായ പൊള്ളലാണ് ഉള്ളതെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. നിര്‍മ്മാതാവ് സാന്ദ്രാ തോമസ് സിനിമാ ചിത്രീകരിക്കുന്നതിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News