ഭാര്യയുടെ മരണം തന്റെ ജീവിതം തന്നെ മാറ്റിമറിച്ചെന്നും ഇനി ജീവിതത്തില്‍ മറ്റ് ലക്ഷ്യങ്ങള്‍ ഒന്നുമില്ലെന്നും ടോമിന്‍ തച്ചങ്കരി. തന്റെ കുടുംബം നടത്തിയിരുന്ന ബിസിനസുകള്‍ എല്ലാം അവസാനിപ്പിക്കുകയാണെന്നും ശേഷിക്കുന്ന നാലുവര്‍ഷത്തെ ഔദ്യോഗികജീവിതം, ഇതുവരെ ഉണ്ടായ കുറവുകള്‍ പരിഹരിക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഭക്തിഗ്‌ന രംഗത്ത് രണ്ട് പതിറ്റാണ്ട് മുമ്പ് നടത്തിയ സംഗീത പരീക്ഷണങ്ങളെ കുറിച്ചും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
1992ലെ ക്രിസ്മസ് കാലത്താണ് കെ ജെ യേശുദാസ് പാടി അഭിനയിച്ച സംഗീത ആല്‍ബം പുറത്തിറങ്ങുന്നത്. പിന്നീട് ഈസ്റ്റര്‍, ക്രിസ്മസ് കാലത്തെല്ലാം ടോമിന്‍ തച്ചങ്കരി ഈണം നല്‍കി റിയാന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പാട്ടുകള്‍ വിപണിയിലെത്തി. ചിത്ര, സുജാത, എംജി ശ്രീകുമാര്‍, എസ്പി ബാലസുബ്രഹ്മണ്യം, ഹരിഹരന്‍, ഉദിത് നാരായണന്‍, കവിത കൃഷ്ണമൂര്‍ത്തി തുടങ്ങിയ നിരവധി പ്രകല്‍ഭ ഗായകര്‍ ഗാനങ്ങള്‍ ആലപിച്ചു. ഈ പരീക്ഷണങ്ങള്‍ക്ക് പിന്നിലെ ആരോടും പറയാത്ത കഥകള്‍ ടോമിന്‍ തച്ചങ്കരി പറയുന്നു.
ഇക്കാലമത്രയും നിഴല്‍പോലെ ഒപ്പം നിന്ന ഭാര്യ അനിതയുടെ ഓര്‍മകളിലേക്ക് എത്തിയത് അങ്ങനെയാണ്. അനിതയുടെ വേര്‍പാട് തന്റെ ചിന്തകളെതന്നെ മാറ്റിമറിച്ചു. മദിരാശി കേന്ദ്രമാക്കി വളര്‍ന്ന മലയാള സിനിമയെ രണ്ട് പതിറ്റാണ്ട് മുന്‍പ് കേരളത്തിലേക്കും പ്രത്യേകിച്ച് കൊച്ചിയിലേക്കും പറിച്ചുനടുന്നതില്‍ പ്രധാന പങ്കുവഹിച്ച റിയാന്‍ സ്റ്റുഡിയോയും അനുബന്ധ ബിസിനസുകളുമെല്ലാം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് അങ്ങനെയാണ്. -അദ്ദേഹം പറഞ്ഞു.