തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്സീന് വിതരണമില്ല. മൂന്ന് ദിവസത്തേക്ക് മാത്രമുള്ള വാക്സീന് മാത്രമാണ് സംസ്ഥാനത്ത് ഇനി അവശേഷിക്കുന്നത്. കൊച്ചിയടക്കം പലയിടത്തും വാക്സീന്റെ സ്റ്റോക്ക് തീര്‍ന്നിരിക്കുകയാണ്.
അതേസമയം, കോഴിക്കോട് സെക്കന്റ് ഡോസ് എടുക്കാന്‍ എത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്ന് വാക്സീന് നല്‍കും.തിരുവനന്തപുരത്ത് ഒരു കേന്ദ്രങ്ങളിലും വാക്സീന് വിതരണമില്ല. എറണാകുളത്ത് ചില സ്വകാര്യ ആശുപത്രികളില്‍ വാക്സീന് നല്‍കും. വാക്സിനേഷനായി അടുത്ത ശനിയാഴ്ച വരെയുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് പൂര്‍ത്തിയായി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News