HealthKeralaNews

തുറന്നു സംസാരിക്കൂ ,ദാമ്പത്യം ദൃഢമാക്കാം

കൊച്ചി:എത്രത്തോളം നിരാശാജനകമാണ് ചില സമയത്തു നിങ്ങളുടെ ഇണയുമായി ആശയവിനിമയം നടത്താൻ എന്നകാര്യം നിങ്ങളെ പോലെ ഞങ്ങൾക്കും അറിയാം. ഒഴിവാക്കാൻ സാധിക്കുന്ന ഒരു ചെറിയ പ്രശ്നം ചിലപ്പോൾ ഒരു വലിയ വാദഗതിക്ക് ഇടയാക്കും, എങ്ങനെയാണു നിങ്ങൾ മികച്ച രീതിയിൽ നിങ്ങളുടെ ഭർത്താവിനോട് ആശയവിനിമയം നടത്തുന്നത്? വാഗ്‌വാദങ്ങൾ ഇല്ലാതെ നിങ്ങൾ എങ്ങനെയാണ് പങ്കാളിയോട് സംസാരിക്കുന്നത്. നിങ്ങളുടെ കുടുംബത്തിലും ഓഫീസിലും നിങ്ങൾക്ക് നന്നായി സംസാരിക്കാൻ കഴിഞ്ഞേക്കാം , എന്നാൽ ഇണയുമായി ആശയവിനിമയം നടത്തുമ്പോൾ, അത് നിങ്ങൾക്ക് എളുപ്പമാകാറില്ല.

എന്ത് കൊണ്ടാണ് നിങ്ങളുടെ ഭർത്താവുമായി ആശയവിനിമയം നടത്തുന്നത് ഇത്ര വിഷമകരമാകുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? വളരെ ലളിതമാണത്,നിങ്ങളുടെ പങ്കാളിയുമായി ആശയവിനിമയം നടത്തുന്നത് മറ്റൊരു വ്യക്തിയുമായി ആശയവിനിമയം നടത്തുന്നതിന് സമാനമാണ്.ഒരേ ഒരു വ്യത്യാസം മാത്രം,നിങ്ങൾ നിങ്ങളുടെ പങ്കാളിയെ ഒരുപാടിഷ്ട്ടപ്പെടുകയും അതെ പോലെ നിങ്ങളെ മനസ്സിലാക്കാൻ ആ വ്യക്തിക്ക് വേറെ ആരെക്കാളും നന്നായി സാധിക്കും എന്ന് സ്വാഭാവികമായും കരുതുകയും ചെയ്യുന്നു.

വാഗ്‌വാദങ്ങളും പോരാട്ടങ്ങളും ഇല്ലാതെ എങ്ങനെ നന്നായി പങ്കാളിയോട് ആശയ വിനിമയം നടത്താം? നിങ്ങളുടെ ഇണയുമായി വാഗ്‌വാദങ്ങളും പോരാട്ടങ്ങളും ഇല്ലാതെ ആശയവിനിമയം നടത്തുന്നത് അത്ര എളുപ്പമല്ല, പക്ഷേ തീർച്ചയായും സാധ്യമായ കാര്യവുമാണ് . എന്നിരുന്നാലും സജീവമായ പരിശ്രമം ആവശ്യമുള്ള കാര്യവുമാണ്. വിവാഹത്തിലെ ആരോഗ്യകരമായ ആശയവിനിമയത്തിന് ചില മാർഗ്ഗനിർദ്ദേശങ്ങളും നിയമങ്ങളും ആവശ്യമാണ്. താഴെപ്പറയുന്ന കാര്യങ്ങൾ മനസ്സിൽ സൂക്ഷിച്ച് നിങ്ങളുടെ ഭർത്താവുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്താം.

പരസ്പരം കേൾക്കുക:

നിങ്ങളും നിങ്ങളുടെ ഭർത്താവും സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ, നിങ്ങൾ കേൾക്കുകയും ശ്രദ്ധിക്കുകയും ചെയ്യുക. നിങ്ങളുടെ പങ്കാളി നിങ്ങളെ കേൾക്കുന്നില്ലെങ്കിൽ, നിങ്ങളുടെ എല്ലാ വാക്കുകളും പാഴായി പോകുന്നു. ഇത് നിങ്ങൾക്ക് നിരാശയും ദേഷ്യവും തോന്നുകയും സ്വയം താഴ്ച തോന്നുകയും ചെയ്യും , കൂടാതെ നിങ്ങൾക്ക് വികാര വിക്ഷോപം അനുഭവപ്പെടുകയും ചെയ്യും. നിങ്ങളും നിങ്ങളുടെ പങ്കാളിയും ആശയ വിനിമയം നടത്തുമ്പോൾ നിങ്ങൾ വേറെ എന്തെങ്കിലും ജോലി ചെയ്യുകയാണെങ്കിൽ, ചെയ്യുന്ന ജോലി നിർത്തി നിങ്ങൾ സംഭാഷണത്തിൽ ശ്രദ്ധിക്കുന്നു എന്ന ഉറപ്പു വരുത്തണം. ഇത് ഭർത്താവിന് നിങ്ങളോടു മതിപ്പുണ്ടാക്കാൻ ഇടയാക്കും.

നിങ്ങളുടെ പങ്കാളിയോട് പറയരുതാത്തതും പറയേണ്ടുന്നതുമായ കാര്യങ്ങൾ :

ശബ്ദമുയർത്തി സംസാരിക്കാതിരിക്കുക കാര്യങ്ങൾ വളരെ നിരാശാജനകം ആണെങ്കിലും പങ്കാളിയോട് ശബ്ദമുയർത്തി സംസാരിക്കുന്നത് കാര്യങ്ങൾ ഒരുതരത്തിലും മെച്ചപ്പെടുത്താനിടയില്ല. പങ്കാളികൾ രണ്ടുപേരും കൂടുതൽ സൗമ്യരായി ഇരിക്കേണ്ടുന്ന സമയമാണ് ഇത്. പങ്കാളികൾ തമ്മിൽ സംസാരിക്കുമ്പോൾ കൂടുതൽ നിരാശയോ കോപമോ ഉണ്ടാക്കാൻ സാധ്യത ഉള്ള അന്തരീക്ഷം സൃഷ്ട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. നിങ്ങളുടെ പങ്കാളിയോട് ഫലപ്രദമായി ആശയവിനിമയം നടത്താൻ ശ്രമിക്കുമ്പോൾ ശബ്ദമുയർത്തി സംസാരിക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാകുകയേ ഉള്ളൂ , ആശയവിനിമയത്തിനുള്ള ടോൺ സജ്ജീകരിക്കുന്നത് ഫലപ്രദവും പ്രശംസനീയവും ആണ്. ശബ്ദമുയർത്തി സംസാരിക്കുന്നത് കേൾക്കാൻ ആരും ആഗ്രഹിക്കുന്നില്ല. അതിനാൽ നിങ്ങളുടെ പങ്കാളിയോട് ആശയവിനിമയം നടത്താൻ ശ്രമിക്കുമ്പോൾ നിങ്ങളുടെ ശബ്ദം ഉയർത്തില്ലെന്ന് ഉറപ്പ് വരുത്തുക.

പങ്കാളിയോട് സഹാനുഭൂതി കാണിക്കുക

നിങ്ങൾ ഒരു വാദം ഉന്നയിക്കുമ്പോഴോ ചർച്ച ചെയ്യുമ്പോഴോ അതോ ലളിതമായി സംസാരിക്കുകയോ ചെയ്യുകയാണെങ്കിലോ ,നിങ്ങൾ എല്ലായ്പ്പോലും പങ്കാളിയുടെ സ്ഥാനത്ത് താനാണെകിൽ എന്ന ചിന്തിച്ചു നോക്കാൻ ശ്രമിക്കുക. കൂടാതെ അവരുടെ കാഴ്ചപ്പാടിൽ നിന്ന് കാര്യങ്ങൾ കാണാൻ ശ്രമിക്കുക. ഇത് പങ്കാളി ഉദ്ദേശിക്കുന്നത് എന്താണെന്ന് നിങ്ങൾക്ക് മനസ്സിലാകാൻ സഹായിക്കും. സഹിഷ്ണുതയോടെ പങ്കാളിയുടെ സംസാരം ശ്രദ്ധിക്കുക എന്നത് തീർച്ചയായും ഒരു നല്ല ശീലമാണ്.നിങ്ങളുടെ പങ്കാളിയുമായി ആശയവിനിമയം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഈ ശീലം സഹായകരമാകും. നിങ്ങൾക്ക് അറിയാവുന്നത് പോലെ സാധാരണ പുരുഷന്മാർക്ക് ചില കാര്യങ്ങൾ പങ്കാളിയോട് പറയാൻ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ക്ഷമയോടെ പങ്കാളി പറയുന്ന കാര്യങ്ങൾ കേൾക്കാൻ നമ്മൾ സഹിഷ്ണുത കാണിച്ചാൽ കാര്യങ്ങൾ മുഴുവനായും മനസ്സിലാക്കാൻ നമുക്ക് സാധിക്കും. ഇത് ഒരു പരിധിവരെ ആശയ വിനിമയം മെച്ചപ്പെടുത്തും

നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് നിങ്ങളുടെ പങ്കാളി മനസ്സിലാക്കുന്നുവെന്ന് ഉറപ്പാക്കുക:

മെച്ചപ്പെട്ട ആശയവിനിമയം സാധ്യമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് പങ്കാളി കാര്യങ്ങൾ ശെരിയായി മനസ്സിലാക്കുന്നുണ്ടോ എന്ന നമ്മൾ ഉറപ്പിക്കുന്നത്. പങ്കാളി കാര്യങ്ങൾ മനസ്സിലാക്കുന്നുണ്ടെന്ന് നിങ്ങളെ അറിയിച്ചാൽ നിങ്ങൾക്ക് തിരിച്ച അത് വ്യക്തമായി വിശദീകരിചു തരാൻ ആവശ്യപ്പെടുക. ഇത് നിങ്ങൾ തെറ്റിദ്ധരിക്കപ്പെടുകയാണോ എന്ന് നിങ്ങൾക്ക് ഉറപ്പിക്കാൻ സാധിക്കും. കൂടാതെ നിങ്ങൾക് കാര്യങ്ങൾ ശെരിയല്ല എന്നുറപ്പുണ്ടായിട്ടും എല്ലാം ശെരിയാണെന്ന് പറയാനും പാടില്ല.

ആശയവിനിമയത്തിനുള്ള വിവിധ മാർഗങ്ങൾ പരീക്ഷിക്കുക:

നിങ്ങൾ എന്താണ് പറയാൻ ശ്രമിക്കുന്നത് അല്ലെങ്കിൽ എന്താണ് പറഞ്ഞതെന്ന് നിങ്ങളുടെ പങ്കാളിയ്ക്ക് മനസ്സിലാകുന്നില്ലെങ്കിൽ നിങ്ങൾ അതെ കാര്യം വ്യത്യസ്ത രീതികളിൽ വിശദീകരിക്കാൻ ശ്രമിക്കണം. നിങ്ങൾക്ക് ഫലപ്രദമെന്ന് തോന്നുന്ന ഏത് രീതിയും ഉപയോഗിക്കാം. നിങ്ങൾക്ക് വാമൊഴിയായ വിവിധങ്ങളായ വിശദീകരണങ്ങൾ ഉപയോഗിച്ച കാര്യങ്ങൾ വ്യക്തമാക്കി കൊടുക്കാൻ ശ്രമിക്കാം. ഇതൊന്നും ഫലപ്രദമായില്ലെങ്കിൽ കാര്യങ്ങൾ ഒരു കടലാസ്സിലോ മറ്റോ എഴുതിക്കൊടുക്കാനും ശ്രമിക്കാവുന്നതാണ്. വിവാഹബന്ധം തകരാതിരിക്കാൻ മെച്ചപ്പെട്ട ആശയവിനിമയം പ്രാധാന്യം ഉള്ളതാണെന്ന് മറക്കാതിരിക്കുക, അതിനാൽ ഫലപ്രദമായ ഏതു മാർഗവും സ്വീകരിക്കാവുന്നതാണ്.

ഇത്രയൊക്കെ ആണെങ്കിലും, പങ്കാളി പറയുന്നത് എന്താണെന്ന് നിങ്ങള്ക്ക് മനസ്സിലാകുന്നില്ലെങ്കിൽ അത് മനസ്സിലാക്കാൻ നിങ്ങളും ശ്രമിക്കേണ്ടതാണ്. പങ്കാളി ഉദ്ദേശിക്കുന്നത് എന്താണെന്ന് വേറെ വഴിയിലൂടെ വിശദീകരിച്ചു തരാൻ ആവശ്യപ്പെടുക. നിങ്ങൾക്ക് മനസ്സിലാകുന്ന തരത്തിൽ കാര്യങ്ങൾ മനസ്സിലാക്കി എടുക്കാൻ വിവിധ രീതികൾ ഉപയോഗിക്കുക. മെച്ചപ്പെട്ട ആശയവിനിമയം കുടുംബബന്ധങ്ങൾക്ക് ശക്തി പകരുകയും കൂടാതെ പങ്കാളികൾ തമ്മിൽ ഇഴയടുപ്പം കൂട്ടാനും സഹായിക്കും. വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാൻ പറ്റില്ല എന്ന് പറയാറുള്ളത് കേട്ടിട്ടില്ലേ, പങ്കാളിയോട് ആശയവിനിമയം നടത്തുമ്പോൾ ഇതും കൂടെ ഓർക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker