ലൈംഗിക ബന്ധത്തിന് തയ്യാറായാല്‍ സിനിമയില്‍ അവസരം നല്‍കാം! സംവിധായകര്‍ക്കെതിരെ പ്രമുഖ ടിക് ടോക് താരം
ചെന്നൈ: ലൈംഗികബന്ധത്തിന് തയ്യാറായാല്‍ സിനിമയില്‍ അവസരം നല്‍കാമെന്ന് പല സംവിധായകരും പറഞ്ഞെന്ന ആരോപണവുമായി പ്രമുഖ ടിക് ടോക് താരം. തമിഴ്നാട്ടില്‍ വന്‍ ആരാധകരുള്ള ഇലാക്കിയ എന്ന പെണ്‍കുട്ടിയാണ് സംവിധായകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. ഒരു അഭിമുഖത്തിനിടെയാണ് വെളിപ്പെടുത്തല്‍.
ടിക് ടോക് ഗ്ലാമര്‍ വീഡിയോയിലൂടെ ശ്രദ്ധേയയായ താരമാണ് ഇലാക്കിയ. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ചില സംവിധായകര്‍ തന്നെ കബളിപ്പച്ചുവെന്നാണ് ഇലാക്കിയ പറയുന്നത്.
”സിനിമയിലെ കാസ്റ്റിക് കൗച്ച് യാഥാര്‍ഥ്യമാണ്. വഴങ്ങിക്കൊടുക്കാന്‍ തയ്യാറുള്ളവരെ അവര്‍ നായികമാരാക്കും. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുള്ള പെണ്‍കുട്ടികള്‍ക്ക് ഞാന്‍ മുന്നറയിപ്പ് നല്‍കുന്നു”- ഇലാക്കിയ പറഞ്ഞു. യോഗി ബാബു നായകനായ സോംബി എന്ന ചിത്രത്തില്‍ ഇലാക്കിയ ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.