ടിക് ടോക്ക് പ്രണയം തലയ്ക്ക് പിടിച്ചു; കോഴിക്കോട് നിന്ന് 16കാരി കാമുകനെ തേടി ചെന്നൈയിലെത്തി; പിന്നീട് സംഭവിച്ചത്
കോഴിക്കോട്: ടിക് ടോക്ക് പ്രണയം തലയ്ക്ക് പിടിച്ച പെണ്‍കുട്ടി കോഴിക്കോട് നിന്ന് കാമുകനെ തേടി ചെന്നൈയിലെത്തി. പതാറുകാരിയായ പെണ്‍കുട്ടിയെ കണ്ടെതോടെ കണക്കുകൂട്ടലുകള്‍ തെറ്റിയ യുവാവ് പെണ്‍കുട്ടിയെ തിരിച്ച് കോഴിക്കോട്ടെത്തിച്ചു. ടിട് ടോക്കില്‍ പരിചയപ്പെട്ട യുവാവിനെ തേടിയാണ് പതിനാറുകാരി ചെന്നൈ റെയില്‍വെ സ്റ്റേഷനിലെത്തിയത്. അത്തോളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട യുവതിയാണ് ടിക് ടോക്കിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി 2 ദിവസം മുന്‍പ് ചെന്നൈയിലേക്കു പോയത്. ചെന്നൈയില്‍ ജോലി ചെയ്യുന്ന തൃശൂര്‍ പഴയന്നൂര്‍ സ്വദേശിയായ യുവാവിനെ തേടിയായിരുന്നു പെണ്‍കുട്ടിയുടെ ചെന്നൈ യാത്ര.
പെണ്‍കുട്ടി വിളിച്ചതനുസരിച്ച് സ്റ്റേഷനിലെത്തിയപ്പോഴാണ് പെണ്‍കുട്ടിക്ക് 16 വയസ്സു മാത്രമേ ഉള്ളൂ എന്ന് യുവാവിന് മനസിലായത്. ഇതോടെ പെണ്‍കുട്ടിയോട് തിരിച്ചു പോകാന്‍ യുവാവ് ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടി പോകാന്‍ തയാറായില്ല. തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയെയും കൂട്ടി കോഴിക്കോട്ടെത്തുകയായിരുന്നു. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനിലെത്തിയ അത്തോളി പോലീസ് പെണ്‍കുട്ടിയെ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പേരാമ്പ്ര മജിസ്ടേട്ട് കോടതി മുമ്പാകെ ഹാജരാക്കിയ പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.