Home-bannerNationalNews
ടിക് ടോക്കില്‍ താരമാകാന്‍ യുവതിയുമായി നടുറോഡില്‍ അഭ്യാസപ്രകടനം; യുവാവിന് ഒടുവില്‍ സംഭവിച്ചത്
ടിക് ടോക്കില്‍ താരമാകാന്‍ നടുറോഡില്‍ യുവതിയുമായി സ്‌കൂട്ടര്‍ അഭ്യാസം നടത്തിയ യുവാവ് അറസ്റ്റില്‍. ബംഗളൂരു സ്വദേശിയായ 21 കാരനായ ബികോം വിദ്യാര്‍ത്ഥി നൂര്‍ അഹമ്മദാണ് അറസ്റ്റിലായത്. സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ നിയമങ്ങള്‍ കാറ്റില്‍ പറത്തി നടത്തിയ ഇവരുടെ അഭ്യാസ വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
റോഡില്‍ അപകടകരമായി വാഹനമോടിച്ചതിന് അറസ്റ്റ് ചെയ്ത നൂര്‍ അഹമ്മദിനെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്നു പോലീസ് പറഞ്ഞു. സ്വന്തമായി സ്‌കൂട്ടര്‍ ഇല്ലാത്ത നൂര്‍ കഴിഞ്ഞ പത്തുമാസത്തില്‍ അധികമായി സുഹൃത്തുകളുടെ വാഹനത്തിലാണ് അഭ്യാസം പരിശീലിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News