കുമളിയില്‍ കടുവാത്തോലുമായി അഞ്ചംഗസംഘം പിടിയില്‍
കുമളി: കടുവയുടെ തോല്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ കുമളിയില്‍ അഞ്ചംഗ സംഘം പിടിയില്‍. കടുവ തോലുമായി എത്തിയ തമിഴ്നാട് സംഘമാണ് വനംകുപ്പിന്റെ പിടിയിലായത്.വണ്ടിപ്പെരിയാര്‍ 59-ാം മൈല്‍ ഭാഗത്ത് രാത്രികാല പരിശോധന നടത്തുന്നതിനിടെയാണ് വള്ളക്കടവ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറും സംഘവും നാരായണന്‍, ചക്കരൈ, മുരുകന്‍, കരുപ്പസ്വാമി, രത്തിനവേല്‍ എന്നിവരെ പിടികൂടിയത്.
പീരുമേട് കോടതിയില്‍ ഹാജരാക്കിയ ഇവരെ ഈ മാസം 30 വരെ റിമാന്റ് ചെയ്തു. ഡെപ്യൂട്ടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ സി അജയന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ എംഎസ് അനീഷ് കുമാര്‍, ഇകെ സുധാകരന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ വിആര്‍ നിഷാന്ത്, പിആര്‍ കവിത ഫോറസ്റ്റ് ഉദ്യോഗസ്ഥരായ എസ് വിജേഷ്, ആര്‍ വിഷ്ണു, മുരളീധരന്‍, പി വിജയകുമാര്‍, അബ്ബാസ്, കെ പ്രഭു, പിടി വിഷ്ണു എന്നിവരുള്‍പ്പെട്ട സംഘമാണ് അഞ്ചംഗ സംഘത്തെ പിടികൂടിയത്.