KeralaNewsRECENT POSTS
മൂന്നാർ-ഉടുമല്‍പ്പേട്ട റൂട്ടില്‍ രണ്ട് കടുവകള്‍; ഞെട്ടല്‍ മാറാതെ യാത്രക്കാര്‍
ഇടുക്കി: രാത്രി യാത്രക്കാരെ ഭീതിയിലാഴ്ത്തി മൂന്നാര്‍ -ഉടുമല്‍പ്പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ രണ്ട് കടുവകള്‍. കഴിഞ്ഞ ദിവസം രാത്രിയോടെചിന്നാറിലാണ് രണ്ട് കടുവകള്‍ റോഡില്‍ ഇറങ്ങിയത്. രാത്രി ഒന്നരയോടെ കോയമ്പത്തൂരില്‍ പോയി മടങ്ങി വരികയായിരുന്ന മറയൂര്‍ സ്വദേശി ശക്തിയും സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനത്തിന് മുമ്പിലാണ് രണ്ട് കടുവകള്‍ പ്രത്യക്ഷപ്പെട്ടത്.
ചിന്നാര്‍ വന്യ ജീവി സങ്കേതത്തിന്റെ ഭാഗമായ എസ് വളവിന് താഴ്ഭാഗത്തായാണ് കടുവകള്‍ എത്തിയത്. ചിന്നാര്‍ വന്യജീവി സങ്കേത്തിനൊപ്പം ചേര്‍ന്ന് കിടക്കുന്ന ഇരവികുളം ദേശീയോദ്യാനം, തമിഴ്നാടിന്റെ ഭാഗമായ ആനമല ടൈഗര്‍ റിസര്‍വ്വ് എന്നിവടങ്ങളില്‍ നിരവധി കടുവയും പുലിയുമുണ്ട്. എന്നാല്‍ അപൂര്‍വ്വമായേ ഇവ റോഡില്‍ ഇറങ്ങാറുള്ളൂ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News