Home-bannerKeralaNewsRECENT POSTS
കണ്ണൂര്‍ ചീക്കാട് കോളനിയില്‍ കടുവയിറങ്ങി? പരിഭ്രാന്തരായി നാട്ടുകാര്‍
കണ്ണൂര്‍: അപ്പര്‍ ചീക്കാട് കോളനിയില്‍ കടുവയിറങ്ങിയതായി അഭ്യൂഹം, പരിഭ്രാന്തരായി നാട്ടുകാര്‍. വെള്ളിയാഴ്ച രാവിലെ എട്ടോടെ പുഴയില്‍ ചൂണ്ടയിടാന്‍ പോയി തിരിച്ചുവരുന്നതിനിടെ വനാര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്ന പടിഞ്ഞാറെ പുരയില്‍ സീതയുടെ മകന്‍ രജിനാണ് കടുവയെ കണ്ടതായി നാട്ടുകാരെ അറിയിച്ചത്.
സാമാന്യം വലുപ്പമുള്ള കടുവ റോഡ് മറികടന്ന് വള്ളിപ്പടര്‍പ്പിനുള്ളിലേക്ക് മറയുകയായിരുന്നത്രെ. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കടുവയുടേതെന്ന് തോന്നിപ്പിക്കുന്ന കാല്‍പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വനം വകുപ്പ് ഇത് സ്ഥിതീകരിച്ചിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News