KeralaNews

തൃശൂർ,ആലപ്പുഴ,കൊല്ലം; കാെവിഡ് രാേഗികൾ

കാെല്ലം

കാെല്ലം: ജില്ലയില്‍ രണ്ട് പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉമ്മന്നൂര്‍ സ്വദേശിയായ 31 വയസുള്ള യുവതി(P89). മുംബൈയില്‍ സ്റ്റാഫ് നഴ്സായ ഇവര്‍ മെയ് 28 ന് മുംബൈയില്‍ നിന്നും വിമാന മാര്‍ഗം (എയര്‍ ഏഷ്യ 15325, സീറ്റ് നമ്പര്‍ 8ബി) കൊച്ചിയില്‍ എത്തി. സ്വകാര്യ കാറില്‍ വീട്ടിലെത്തി. ജൂണ്‍ രണ്ടിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സാമ്പിള്‍ ശേഖരിച്ചു. രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ജൂണ്‍ നാലിന് പാരിപ്പളളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ(ജൂണ്‍ 5) പോസിറ്റീവ് ആയി സ്ഥിരീകരിച്ചു.

P90 പുനലൂര്‍ ആരംപുന്ന സ്വദേശിയായ പെണ്‍കുട്ടി(19 വയസ്). താജിക്കിസ്ഥാനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ്. മെയ് 27 ന് അവിടെ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍(എ ഐ 1984, സീറ്റ് നമ്പര്‍ 19ഇ) കണ്ണൂരില്‍ എത്തി. കണ്ണൂരില്‍ നിന്നും കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വീസില്‍ തിരുവനന്തപുരത്ത് എത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. ജൂണ്‍ ഒന്നിന് സാമ്പിള്‍ ശേഖരിച്ചു. ഇന്നലെ പോസിറ്റീവ് ആയി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ആലപ്പുഴ

ആലപ്പുഴ ജില്ലയിൽ ഇന്ന് 5പേർക്ക് രോഗം സ്ഥിരീകരിച്ചു.ഇതിൽ നാലു പേർ മുംബൈയിൽ നിന്നും ഒരാൾ വിദേശത്തു നിന്നും വന്നതാണ്. മെയ് 25ന് മുംബയിൽ നിന്നും ട്രെയിൻ മാർഗം കൊച്ചിയിൽ എത്തി തുടർന്ന് ജില്ലയിൽ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്നഅമ്പലപ്പുഴ സ്വദേശിയായ യുവാവ് , ചമ്പക്കുളം സ്വദേശിയായ യുവാവ് , 58 വയസുള്ള കരുവാറ്റ സ്വദേശി , തൈക്കാട്ടുശേരി സ്വദേശിയായ യുവാവ് എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചു .

മെയ് 22ന് ദുബായിൽ നിന്നും കൊച്ചിയിൽ എത്തി, തുടർന്ന് ആലപ്പുഴ ജില്ലയിലെ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന ചെറുതന സ്വദേശിയായ യുവാവാണ് കോവിഡ് സ്ഥിരീകരിച്ച അഞ്ചാമത്തെ ആൾ.

മെയ് 25ന് രോഗം സ്ഥിരീകരിച്ച 4 പേർ ഇന്ന് രോഗമുക്തരായി . മാവേലിക്കര ,ചെന്നിത്തല ,നൂറനാട് ,മാന്നാർ സ്വദേശികളാണ് രോഗമുക്തരായത്.

ഇതോടെ നിലവിൽ 66 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ആകെ 12 പേർ രോഗ വിമുക്തരാവുകയും ഒരാൾ മരണപ്പെടുകയും ചെയ്തിരുന്നു.

തൃശ്ശൂർ

തൃശ്ശൂർ: ജില്ലയിൽ എട്ട് പേർക്ക് കൂടി കോവിഡ് .മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ
ഒരു ആരോഗ്യ പ്രവർത്തക, ഒരു സന്നദ്ധ പ്രവർത്തകൻ എന്നിവർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

വിദേശത്തു നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും വന്ന 5 പേർക്ക് രോഗം.

രോഗം സ്ഥിരീകരിച്ചിട്ടുള്ള പൂത്തോൾ സ്വദേശിയുടെ മകൻ(14)

ഊരകം സ്വദേശിയായ പൊറുത്തിശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തക(51) യ്ക്കാണ് രോഗബാധ

കോവിഡ് 19 നിയന്ത്രണ പ്രവർത്തനങ്ങളിൽ പങ്കാളിയായി പ്രവർത്തിച്ച ഒരു സന്നദ്ധ പ്രവർത്തകൻ (27) നും രോഗം

പൊറത്തിശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ തുടർപ്രവർത്തനങ്ങൾ മെഡിക്കൽ ബോർഡ് കൂടിയതിനു ശേഷം തീരുമാനിക്കും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button