തൃക്കാക്കരയിൽ ഉമയ്ക്ക് വ്യക്തമായ ലീഡ്, വിജയമുറപ്പിച്ച് യു ഡി എഫ്
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ലീഡുനില യു ഡി എഫിന് അനുകൂലം. വോട്ടെണ്ണൽ മൂന്ന് റൗണ്ടിലെത്തുമ്പോൾ ഉമ തോമസിന്റെ ലീഡ് 8000 കടന്നു.പോൾ ചെയ്തതിന്റെ കാൽ ശതമാനം വോട്ടുകൾ മാത്രമാണ് ഇതുവരെ എണ്ണിയത്.
ലീഡ് നില ഉയർന്നത് യു ഡി എഫ് ക്യാമ്പിൽ ആവേശം വിതച്ചിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഇപ്പോൾ യു ഡി എഫ്യു പ്രവർത്തകർ പ്രകടനം നടത്തുന്നുണ്ട്. പോസ്റ്റൽ വോട്ടുകളിലും ഉമാ താേമസിനായിരുന്നു ലീഡ്.മൂന്ന് പോസ്റ്റൽ വോട്ടുകൾ ഉമയ്ക്ക് ലഭിച്ചപ്പോൾ എൽ ഡി എഫിനും ബി ജെ പിക്കും രണ്ടുവീതം ലഭിച്ചു. രാവിലെ എട്ടുമണിയോടെയാണ് വാേട്ടെണ്ണൽ തുടങ്ങിയത്.
21 ടേബിളുകളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. മുഴുവൻ വോട്ടുകളും എണ്ണിത്തീരാൻ 12 റൗണ്ട് വേണ്ടിവരും. ഒരു റൗണ്ടിൽ 21 ബൂത്തുകളാണ് എണ്ണുന്നത്. ആദ്യ റൗണ്ടിൽ ഒന്നു മുതൽ 15 വരെ ബൂത്തുകളിലെ വോട്ടുകളാണ് എണ്ണിയത്. തുടർന്ന് മറ്റു ബൂത്തുകളിലേതും. ആദ്യത്തെ 11 റൗണ്ടുകളിൽ 21 ബൂത്തുകൾ വീതവും, അവസാന റൗണ്ടിൽ എട്ടു ബൂത്തുകളും എണ്ണും. 239 ബൂത്തുകളാണുള്ളത്.