കൊല്ലം ജില്ലയില്‍ മൂന്നു പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.ഒരാള്‍ മെയ് 19-ാം തീയതി എത്തിയ മുംബൈ് നരിമാന്‍ പോയിന്റ്-തിരുവനന്തപുരം സ്പെഷല്‍ ട്രെയിനിലെ യാത്രികന്‍ 58 കാരനായ തൃക്കടവൂര്‍ സ്വദേശിയാണ് (P31) .തിരുവനന്തപുരത്തുനിന്നും ഇയാളെ സ്പെഷല്‍ കെ എസ് ആര്‍ ടി സി യില്‍ കൊല്ലത്ത് എത്തിച്ചതു മുതല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റെയിനില്‍ ആയിരുന്നു.
രണ്ടാമത്തെയാള്‍ പുനലൂര്‍ സ്വദേശിയായ യുവതിയാണ് (P32) റിയാദ് കോഴിക്കോട് ഫ്ലൈറ്റില്‍ എത്തിയ ഇവര്‍ ഗര്‍ഭിണിയാണ്. ഇവര്‍ ഗൃഹനിരീക്ഷണത്തില്‍ ആയിരുന്നു.രോഗലക്ഷണങ്ങള്‍ പ്രകടമായതോടെ രണ്ടു പേരുടെയും സാമ്പിള്‍ എടുത്തു.പോസിറ്റീവായി സ്ഥിരീകരിച്ചതിനാല്‍ ഇരുവരേയും ഇന്നലെ പാരിപ്പള്ളി ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.മൂന്നാമത്തെയാള്‍ വിദേശത്തുനിന്നുമെത്തി തിരുവനന്തപുരത്ത് നിരീക്ഷണത്തില്‍ കഴിയുകയാണ്.
ഇന്ന് കേരളത്തില്‍ 62 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ആരോഗ്യ പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്.
ഇതില്‍ 18 പേര്‍ വിദേശത്ത് നിന്നും വന്നവരും (യു.എ.ഇ.-9, സൗദി അറേബ്യ-3, കുവൈറ്റ്-2, മാലി ദ്വീപ്-1, സിങ്കപ്പൂര്‍-1, മസ്‌കറ്റ്-1, ഖത്തര്‍-1) 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-13, തമിഴ്നാട്-12, ഗുജറാത്ത്-2, കര്‍ണാടക-2, ഉത്തര്‍പ്രദേശ്-1, ഡല്‍ഹി-1) വന്നതാണ്. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 7 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഇവരില്‍ 3 പേര്‍ പാലക്കാട് ജില്ലയിലുള്ളവരും 2 പേര്‍ വീതം കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലുള്ളവരുമാണ്.
അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 3 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കൊല്ലം, കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 275 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 515 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.