മുംബൈ: കൊവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു. ആലപ്പുഴ, ഇരിങ്ങാലക്കുട, വയനാട് സ്വദേശികളാണ് കൊവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ മരിച്ചത്.
ആലപ്പുഴ ചെന്നിത്തല സ്വദേശി ബാബു ഡേവിഡ് ജോര്‍ഡ് സാഗ്ലിയിലാണ് മരിച്ചത്. ഇരിങ്ങാലക്കുട സ്വദേശി കെ കെ ജോര്‍ജ് ഡോംബിവാലിയില്‍ മരിച്ചു. ഇവര്‍ ഒരാഴ്ചയായി കൊവിഡ് ബാധിതരായി ചികിത്സയിലായിരുന്നു.
വയനാട് സ്വദേശി പ്രസാദ് (39) മഹാരാഷ്ട്രയിലെ പൂനയിലാണ് മരിച്ചത്. കണിയാരം പാലാകുളി തോമ്പ്ര കുടി ബാലസുബ്രമണ്യന്റെ മകന്‍ ആണ് പ്രസാദ്. കുടുംബസമേതം പൂനയില്‍ താമസിച്ച് വരികയായിരുന്നു ഇയാള്‍. സ്‌പെയര്‍ പാര്‍ട്‌സ് കട നടത്തുകയായിരുന്ന പ്രസാദിന് പത്ത് ദിവസം മുമ്ബാണ് രോഗം ബാധിച്ചത്. സംസ്‌കാരം പൂനയില്‍ തന്നെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News