ചെന്നൈ: ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്യം ലഭിക്കാതെ വന്നതോടെ പെയിന്റ് വാര്‍നിഷില്‍ വെള്ളമൊഴിച്ച് കുടിച്ച് ചെന്നൈയില്‍ മൂന്ന് പേര് മരിച്ചു. ചെങ്കല്‍പേട്ട് ജില്ലയിലാണ് സംഭവം. ശിവശങ്കര്‍, പ്രദീപ്, ശിവരാമന് എന്നിവരാണ് മരിച്ചത്.
<p>21 ദിവസത്തെ ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്യശാലകള്‍ അടച്ചതിന് പിന്നാലെ ഇവര്‍ക്ക് മദ്യം കിട്ടാതെയായി. ഇതോടെയാണ് പെയിന്റ് വാര്‍നിഷില്‍ വെള്ളമൊഴിച്ച് കുടിക്കുകയായിരിന്നു. ഇതോടെ മൂവരും കുഴഞ്ഞുവീണു. മൂവരും സ്ഥിരം മദ്യപാനികളാണെന്ന് പോലീസ് പറഞ്ഞു.</p>
<p>ഒരാള്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മറ്റ് രണ്ട് പേരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇരുവരും മരുന്നുകളോട് പ്രതികരിക്കാതിരുന്നതോടെ മരണം ഉറപ്പാക്കുകയായിരുന്നു.</p>
<p>കഴിഞ്ഞ ദിവസം പുതുക്കോട്ട ജില്ലയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ആഫ്റ്റര്‍ ഷേവ് ലോഷന്‍ വെള്ളം കലര്‍ത്തി കുടിച്ച മൂന്ന് പേരാണ് രണ്ട് ദിവസം മുന്‍പ് മരിച്ചത്.</p>