മുംബൈ: ലോകമെമ്പാടും കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ ഉപകരണങ്ങളുടെ ക്ഷാമം രൂക്ഷമാണ്. അതിനാല്‍ അവ വാങ്ങിക്കാനുള്ള നെട്ടോട്ടത്തിലാണ് ജനങ്ങള്‍. ഈ സാഹചര്യത്തില്‍ നിലവാരമില്ലാത്ത സാനിറ്റൈസര്‍ വിറ്റ മൂന്ന് പേര് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം.
കൊറോണയുടെ മറവില്‍ പൈസ സമ്പാദിക്കാനാണ് ഇവര്‍ നിലവാരമില്ലാത്ത സാനിറ്റൈസര്‍ നിര്‍മ്മിച്ചത്. ഇനിയും ആരെങ്കിലും ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വന്‍ തുക പിഴ ഈടാക്കുമെന്നും പോലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News