EntertainmentNationalNews

വിവാഹം കഴിക്കാത്തതിന് രണ്ട് പേർക്കും ഒരു കാരണം; വിധി നിങ്ങളെ ഒരുമിപ്പിക്കാൻ നോക്കുകയാണെന്ന് ആരാധകർ

ചെന്നൈ:തെന്നിന്ത്യൻ സിനിമയിലെ ജനപ്രിയ താരങ്ങളാണ് നടൻ ചിമ്പുവും നടി തൃഷയും. ഇരുവരും ഒരുമിച്ച് അഭിനയിച്ച വിണ്ണെെതാണ്ടി വരുവായ എന്ന സിനിമ തമിഴകത്തെ എവർ​ഗ്രീൻ റൊമാന്റിക് സിനിമയായി നിലനിൽക്കുന്നു. രണ്ട് പേരുടെയും കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു ഈ സിനിമയിൽ കണ്ടത്.

കാർത്തിക്, ജെസി എന്നീ കഥാപാത്രങ്ങളെ ആയിരുന്നു തൃഷയും ചിമ്പുവും അവതരിപ്പിച്ചത്. അതേസമയം ഇരുവരും ഒരുമിച്ച് അഭിനയിച്ച ആദ്യ സിനിമ വിണ്ണെെതാണ്ടി വരുവായ അല്ല. 2003 ൽ പുറത്തിറങ്ങിയ അലൈ ആണ്.

രണ്ട് പേരുടെയും കരിയറിന് സമാനതകൾ ഏറെയാണ്. 2000 ത്തിന്റെ തുടക്കത്തിൽ കത്തി നിന്ന താരങ്ങളാണ് തൃഷയും ചിമ്പുവും. കരിയറിൽ ഏകദേശം ഒരേസമയത്താണ് ഇരുവർക്കും താഴ്ചകൾ ഉണ്ടാവുന്നത്. ശക്തമായ കഥാപാത്രങ്ങളിലൂടെ തിരിച്ചു വന്നതും ഒരേസമയത്ത് തന്നെ.

വെന്ത് തനിന്തത് കാട് എന്ന സിനിമയിൽ അത്യു​ഗ്രൻ പ്രകടനമാണ് ചിമ്പു കാഴ്ച വെച്ചിരിക്കുന്നത്. മറുവശത്ത് തൃഷയാവട്ടെ പൊന്നിയിൻ സെൽവനിൽ കുന്ദവി എന്ന കഥാപാത്രത്തിലൂടെ തരം​ഗം സൃഷ്ടിച്ചിരിക്കുന്നു.

തമിഴകത്ത് വിവാഹം കഴിക്കാതെയിരിക്കുന്ന രണ്ട് താരങ്ങളും ചിമ്പുവും തൃഷയുമാണ്. രണ്ട് പേർക്കും പ്രായം 39. ഇപ്പോഴിതാ ഒരു ആരാധകന്റെ പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. വിവാഹം കഴിക്കാത്തതിനെക്കുറിച്ചും പങ്കാളികളാവുന്നവർക്ക് വേണ്ട ​ഗുണങ്ങളെക്കുറിച്ചും അടുത്തിടെ ചിമ്പുവും തൃഷയും സംസാരിച്ചിരുന്നു.

ഈ രണ്ട് പ്രസ്താവനകളും ചേർത്ത് വെച്ചാണ് ആരാധകന്റെ പോസ്റ്റ്. തൃഷയ്ക്കും ചിമ്പുവിനും വിവാഹത്തെക്കുറിച്ച് ഒരേ സങ്കൽപ്പങ്ങളാണെന്നും എന്തുകൊണ്ട് നിങ്ങൾക്ക് പരസ്പരം വിവാഹം കഴിച്ചു കൂടാ എന്നുമാണ് ആരാധകന്റെ ചോദ്യം.

താഴെ നിരവധി പേർ കമന്റുകളുമായി എത്തുന്നുണ്ട്. രണ്ട് പേർക്കും ഇക്കഴിഞ്ഞ വർഷങ്ങളിൽക്കിടയിലെ വെവ്വേറെ പ്രണയങ്ങൾ ഉണ്ടായിരുന്നു. ഇവരെല്ലാം ഇപ്പോൾ വിവാഹം കഴിച്ചു. തൃഷയുടെ കാമുകനായിരുന്നു റാണ ദ​ഗുബതിയുടെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. ചിമ്പുവിന്റെ കാമുകിമാരായിരുന്ന മിക്ക നടിമാരുടെയും വിവാഹം കഴിഞ്ഞു.

നടന്റെ കാമുകി ആയിരുന്ന നയൻതാരയ്ക്ക് അടുത്തിടെയാണ് ഇരട്ടക്കുട്ടികൾ ജനിച്ചത്. മറ്റൊരു കാമുകിയായിരുന്ന ഹൻസിക മോട്വാണിയുടെയും വിവാഹം നടക്കാൻ പോവുകയാണ്. കൗതുകകരമായ മറ്റൊരു കാര്യം എന്തെന്നാൽ വിവാഹം കഴിക്കാത്തതിന് തൃഷയും ചിമ്പുവും പറഞ്ഞ കാരണവും ഒന്നു തന്നെയാണ്.

വിവാഹം കഴിച്ച് പിന്നീട് വേർപിരിയാൻ താൽപര്യമില്ലെന്നും തനിക്ക് അനുയോജ്യനായ ആളെ കാണുമ്പോൾ മാത്രമേ വിവാഹം കഴിക്കൂ എന്നും വിവാഹം കഴിച്ചില്ലെങ്കിലും കുഴപ്പമില്ലെന്നാണ് തൃഷ പറഞ്ഞത്. തനിക്ക് അറിയാവുന്ന നിരവധി പേർ മോശം വിവാഹ ബന്ധത്തിലാണെന്നും തൃഷ പറഞ്ഞു. ചിമ്പു മറ്റൊരു അഭിമുഖത്തിൽ പറഞ്ഞത് സമാന കാരണം തന്നെ.

തിടുക്കപ്പെട്ട് വിവാഹം കഴിച്ച് പിന്നീട് വിവാഹ മോചനത്തിലേക്ക് പോവുന്നതിന് താൽപര്യമില്ല. തനിക്ക് പറ്റിയ ആളെ കാണുമ്പോൾ വിവാഹം കഴിക്കുമെന്നാണ് ചിമ്പു പറഞ്ഞത്. ഇത്രയും മനപ്പൊരുത്തമുള്ള സ്ഥിതിക്ക് രണ്ട് പേർക്കും വിവാഹം കഴിച്ചൂടെയെന്നാണ് ആരാധകന്റെ ചോദ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker