കുട്ടനാട്ടില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് തോമസ് ചാണ്ടിയുടെ സഹോദരന്‍
ആലപ്പുഴ: കുട്ടനാട്ടില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ്. പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട് അനുകൂലമാണെ പ്രതീക്ഷയുണ്ടെന്നും, 27 ന് ചേരുന്ന എന്‍എസിപി നേതൃയോഗത്തില്‍ ഇത് സംബന്ധിച്ച ധാരണയാകുമെന്നും തോമസ് കെ തോമസ് പറഞ്ഞു.
ലേക്പാലസ് വിഷയത്തില്‍ തോമസ് ചാണ്ടിയെ ചിലര്‍ ഗൂഢാലോചന നടത്തി വേട്ടയാടുകയായിരുന്നു. ലേക്പാലസില്‍ ഒരു നിയമ ലംഘനവും ഉണ്ടായിട്ടില്ലെന്ന് ഇന്ന് വ്യക്തമായി. എന്നാല്‍ ഈ വിഷയത്തില്‍ തോമസ് ചാണ്ടിക്ക് അന്ന് നീതി ലഭിച്ചെല്ലെന്നും അദ്ദേഹം പറഞ്ഞു.
കുട്ടനാട്ടിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സംബന്ധിച്ച രാഷ്ട്രീയ ചര്‍ച്ചകളും ഊഹാപോഹങ്ങളും ശക്തമായിരിക്കെയാണ് നിലപാട് വ്യക്തമാക്കി തോമസ് കെ തോമസ് രംഗത്തെത്തിയിരിക്കുന്നത്. തോമസ് ചാണ്ടിയുടെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ താന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന ആഗ്രഹം കുടുംബത്തിനും നാട്ടുകാര്‍ക്കുമുണ്ട്. പാര്‍ട്ടി നേതൃത്വത്തിനും എതിര്‍പ്പുണ്ടാകുമെന്ന് കരുതുന്നില്ലെന്നും , 27 ന് ചേരുന്ന എന്‍സിപി സംസ്ഥാന നേതൃയോഗം ഇത് സംബന്ധിച്ച തീരുമാനമെടുക്കുമെന്നും തോമസ് കെ തോമസ് വ്യക്തമാക്കി.