കോട്ടയം തിരുവാതുക്കലില്‍ ഗുണ്ടാ ആക്രമണം, രണ്ടുപേര്‍ക്ക് വെട്ടേറ്റു,കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തത് പ്രകോപനത്തിന് കാരണം
കോട്ടയം:തിരുവാതുക്കലില്‍ ഗുണ്ടാസംഘം രണ്ടുപേരെ വെട്ടിപ്പരുക്കേല്‍പ്പിച്ചു.കഞ്ചാവ് വില്‍പ്പനയേ ചോദ്യം ചെയ്തതിനേത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമത്തില്‍ കലാശിച്ചത്.ആക്രമത്തില്‍ പരുക്കേറ്റ തിരുവാതുക്കല്‍ സ്വദേശി കാര്‍ത്തിക്,മെഹബൂബ് എന്നിവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിരുവാതുക്കല്‍ പ്രീമിയര്‍ കേളേജിന് സമീപമായിരുന്നു സംഭവം.കഴിഞ്ഞ ദിവസം പ്രദേശത്ത് കഞ്ചാവ് വല്‍പ്പനയേച്ചൊല്ലിയുള്ള തര്‍ക്കത്തേത്തുടര്‍ന്ന് രണ്ട് സംഘം യുവാക്കള്‍ ഏറ്റുമുട്ടിയിരുന്നു.സ്ഥലത്തെ കഞ്ചാവ് വില്‍പ്പനയെ മെഹബൂബിന്റെ മകന്‍ സാജാ ഹുസൈനും സുഹൃത്തുക്കളും ചോദ്യം ചെയ്തിരുന്നു.ഇതിന് പ്രതികാരമായാണ് മാരകായുധങ്ങളുമായി അഞ്ചംഗസംഘമെത്തിയത്.മെഹബൂബിന്റെ വീടിന്റെ ജനാലകളും ചില്ലകളും ്അടിച്ചു തകര്‍ത്ത സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തടയാനെത്തയപ്പോഴാണ് മെഹബൂബിന് വെട്ടേറ്റത്.സ്ഥലത്തെ ബഹളം കേട്ടാണ് വഴിയാത്രക്കാരനായ കാര്‍ത്തിക്ക് ഇവിടേയ്‌ക്കെത്തിയത്. അക്രമികള്‍ കാര്‍ത്തിക്കിനെയും വെട്ടി. നാട്ടുകാര്‍ സംഘടിച്ചതോടെ ആക്രമികള്‍ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു.പോലീസ് കേസെടുത്ത് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.