കൊവിഡ് മുക്തമായി തിരുവനന്തപുരം; നിങ്ങളാണ് ഹീറോസെന്ന് കളക്ടര്‍
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ നിലവില്‍ കൊവിഡ് രോഗത്തിന് ചികിത്സയില്‍ തുടരുന്ന ആരുമില്ലെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് ചികിത്സയിലിരുന്ന അവസാനത്തെ ആളും രോഗമുക്തനായി മടങ്ങിയതിലൂടെയാണ് ഇതെന്ന് കളക്ടര്‍ അറിയിച്ചു. കൊവിഡിന് എതിരെ പോരാടിയ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ച് ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കലക്ടറുടെ കുറിപ്പ് ഇങ്ങനെ:
തിരുവനന്തപുരം ജില്ലയില്‍ നിലവില്‍ കോവിഡ് രോഗത്തിന് ചികിത്സയില്‍ തുടരുന്ന ആരുംതന്നെയില്ലെന്നു സന്തോഷപൂര്‍വം അറിയിക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലിരുന്ന അവസാനത്തെ ആളും രോഗമുക്തനായി മടങ്ങിയതിലൂടെയാണ് ഇത്. തിരുവനന്തപുരം മണക്കാട് സ്വദേശി ഫാത്തിമ ബീവിയും വര്‍ക്കല സ്വദേശി ബൈജുവുമാണ് ചികിത്സ പൂത്തിയാക്കി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്.ഇരുവര്‍ക്കും ആശംസകള്‍.. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ത്യാഗനിര്‍ഭരമായ സേവനത്തെ അഭിനന്ദിക്കുന്നു.
നിങ്ങളാണ് ഹീറോസ്….