KeralaNews

തിരുവനന്തപുരം കോർപ്പറേഷന് യുഎൻ ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്കാരം;നേട്ടത്തിന് അര്‍ഹമായ ഇന്ത്യയിലെ ആദ്യനഗരം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന് യുഎൻ ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്കാരം ലഭിച്ചതായി മന്ത്രി എംബി രാജേഷ്. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും സ്മാര്‍ട്ട് സിറ്റി സിഇഒ രാഹുൽ ശര്‍മയും ചേര്‍ന്ന് ഇന്ന് പുരസ്കാരം ഏറ്റുവാങ്ങും. ഈജിപ്റ്റിലെ അലകസാണ്ട്രിയയിൽ വെച്ചാണ് പുരസ്കാരം ഏറ്റുവാങ്ങിയത്‌. നഗരങ്ങളിലെ സുസ്ഥിര വികസനത്തിനുള്ള ആഗോള അവാര്‍ഡിനാണ് തിരുവനന്തപുരം അര്‍ഹമായതെന്ന് എംബി രാജേഷ് പറഞ്ഞു.

ലോകത്തെ അഞ്ച് നഗരങ്ങളെയാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്. ഇന്ത്യയിൽ നിന്ന് വെറൊരു നഗരവും ഈ അവാര്‍ഡിന് അര്‍ഹമായിട്ടില്ല. ഈ പുരസ്കാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമെന്ന നേട്ടവും തിരുവനന്തപുരത്തിനാണെന്നും എംബി രാജേഷ് പറഞ്ഞു. ആര്യാ രാജേന്ദ്രന്‍റെ ഭരണസമിതി നിലവില്‍ വന്നശേഷം ഇതുവരെ എട്ട് പ്രധാന അവാര്‍ഡുകള്‍ തിരുവനന്തപുരത്തെ തേടിയെത്തിയിട്ടുണ്ടെന്നും കേരളത്തിനുള്ള ദീപാവലി സമ്മാനമാണ് ഈ പുരസ്കാരമെന്നും എംബി രാജേഷ് പറഞ്ഞു.

രാജ്യത്തെ എല്ലാ നഗരങ്ങള്‍ക്കും മാതൃയാക്കാനാവുന്ന നിരവധി പ്രവര്‍ത്തനങ്ങളാണ് നഗരസഭ ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. സുസ്ഥിര വികസനത്തിൽ ലോകത്ത് മുന്നിൽ നില്‍ക്കുന്ന നഗരങ്ങളിലൊന്നായാണ് തിരുവനന്തുപുരത്തിന് പുരസ്കാരം ലഭിച്ചത്. ഏറ്റവും അധികം വേട്ടയാടപ്പെട്ട ഒരു മേയറുടെ നേതൃത്വത്തിലാണ് പുരസ്കാരം നേടിയതെന്നത് പ്രത്യേക ഓര്‍ക്കണമെന്നും എംബി രാജേഷ് പറഞ്ഞു. മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി എംബി രാജേഷ്

മാധ്യമങ്ങള്‍ക്കെതിരെയും എംബി രാജേഷ് വിമര്‍ശനം നടത്തി. ഇടതു വിരുദ്ധ മായക്കഴ്ച സൃഷ്ടിക്കാൻ ആണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്ന് എംബി രാജേഷ് ആരോപിച്ചു. അസത്യങ്ങളുടെ ബോംബ് വർഷമാണ് നടത്തുന്നത്. പത്രങ്ങളുടെ അഞ്ചോ അറോ പേജ് ഇടതു വിരുദ്ധതക്ക് മാറ്റി വെക്കുകയാണ്. യു ഡി എഫിന് എത്ര അനുകൂലമായി എത്ര സൗജന്യമായാണ് വാർത്തകൾ കൊടുക്കുന്നത്? നുണ പറയുന്നവർ ഇന്നല്ലെങ്കിൽ നാളെ പുറത്തു വരും. മാധ്യമങ്ങൾ മടിത്തട്ടിൽ എടുത്തു വളർത്തുന്നവരാണ് യു ഡി എഫും, ബി ജെ പി യും.

അക്രമം എതിർ പക്ഷത്തു നിന്നല്ല മാധ്യമങ്ങളിൽ നിന്നാണ്.കെ സി വേണുഗോപാൽ രാജസ്ഥാനിൽ ഒരു സീറ്റ് കൊടുത്തിട്ട് വന്ന ആളാണ്. ബിജെപി യുടെ ഐശ്വര്യം വേണുഗോപാൽ എന്നാണ് ഉത്തരേന്ത്യയിൽ പറയുന്നത്. ഹരിയാനയിൽ ബിജെപിക്കു വേണ്ടത് ചെയ്ത് കൊടുത്ത ആളാണ് കെ സി വേണുഗോപാൽ. പാലക്കാട്‌ മത്സരം ബിജെപി യും യു ഡി എഫ് എന്ന് കെ സി പറയുന്നത് ബിജെപി യെ സഹായിക്കാൻ കോൺഗ്രസിലെ മതനിരപേക്ഷകർ കെ സിയെ കരുതി ഇരിക്കണം.

സുരേന്ദ്രനും കെ സി യും ഒരേ ശബ്ദത്തിൽ സംസാരിക്കുകയാണ്. ബിജെപി കേന്ദ്ര നേതൃത്വം ഏല്പിച്ച ദൗത്യവുമയാണ് കെ സി പാലക്കാട് വന്നത്. വി ഡി സതീശനും സുധാകരനും ഒന്നും ഉപയോഗിക്കുന്ന ഭാഷ പ്രയോഗിക്കുന്നവർ അല്ല തങ്ങൾ. അതാണ് ആ ഭാഷയിൽ സുരേഷ് ഗോപിക്ക് മറുപടി നൽകാത്തത്. വി ഡി സതീശൻ ആഗ്രഹിക്കുന്ന സ്വരത്തിൽ പ്രതികരിക്കാൻ പറ്റില്ലെന്നും എംബി രാജേഷ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker