തിരുവല്ല: മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു.
മഞ്ഞാടി ആമല്ലൂര്‍ കാക്കത്തുരുത്ത് കൂട്ടനാല്‍ വീട്ടില്‍ ഗോപിയുടെ മകൻ ഗോകുല്‍ (21), കോഴഞ്ചേരി നാരങ്ങാനം മുണ്ടയ്ക്കല്‍ വീട്ടില്‍ സദാനന്ദന്റ മകന് നിഥിന് (21) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് നാലരയോടെ മണിയോടെ മണിമലയാറ്റില്‍ മനയ്ക്കച്ചിറ പാലത്തിന് സമീപത്തെ കടവിലായിരുന്നു സംഭവം. കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും.
കുളി കഴിഞ്ഞ് കരയ്ക്ക് കയറിയ ശേഷം വീണ്ടും നദിയിലിറങ്ങിയ ഗോകുല്‍ ഒഴുക്കില്‍ പെട്ട് മുങ്ങിത്താഴുകയായിരുന്നു. തുടര്‍ന്ന് ഗോകുലിനെ രക്ഷിക്കാനാങ്ങിയ നിഥിനെയും ഒഴുക്കില്‍പ്പെട്ട് കാണാതായി. സുഹൃത്തുക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് തിരുവല്ലയില്‍ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളും പ്രദേശവാസികളും ചേര്‍ന്ന് നടത്തിയ തിരച്ചിലിൽ ആദ്യം നിഥിന്റെ മൃതദേഹവും പിന്നീട് ഗോകുലിന്റെ മൃതദേഹവും കണ്ടെത്തി. മൃതദേഹങ്ങള്‍ തിരുവല്ല പുഷ്പഗിരി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News