മൂന്നാം കൊവിഡ് മരണത്തിന്റെ ഞെട്ടലില്‍ കേരളം,രോഗം പകര്‍ന്നത് എവിടെനിന്നെന്ന് വ്യക്തമല്ല
<p>കണ്ണൂര്‍ കൊവിഡ് 19 ബാധിച്ച് ഇന്നു മരിച്ച ചെറുകല്ലായി സ്വദേശി മഹറൂഫിന് രോഗം ബാധിച്ചത് എവിടെ നിന്ന് എന്ന് വ്യക്തമല്ലാത്തെ ആരോഗ്യപ്രവര്‍ത്തകരെ കുഴയ്ക്കുന്നു.</p>
<p>മാര്‍ച്ച് 26 നാണ് മഹറൂഫിന് പനി ബാധിക്കുന്നത്. ഇതേ തുടര്‍ന്ന് അദ്ദേഹം തലശ്ശേരി ടെലി ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടി.രൂക്ഷമായ ശ്വാസം തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാര്‍ച്ച് 31ന് ഇതേ ആശുപത്രിയില്‍ അഡ്മിറ്റായി. അസുഖം മൂര്‍ച്ഛിച്ചതോടെ അന്ന് വൈകുന്നേരം നാല് മണിക്ക് അദ്ദേഹത്തെ മിംസ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് അദ്ദേഹത്തിന് കൊറോണ ബാധ സ്ഥിരീകരിക്കുകയും പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തത്.</p>
<p>മരിച്ച മഹറൂഫ് നിരവധി പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പള്ളിയില്‍ പോകുകയും മകന്റെ കൂടെ പെണ്ണുകാണല്‍ ചടങ്ങിന് പോകുകയും ചെയ്തിരുന്നു.വൃക്കരോഗവും ഹൃദ്രോഗവും ഉള്ളയാളായിരുന്നു മഹറൂഫ്.രണ്ടു രോഗങ്ങള്‍ക്കും ഇയാള്‍ ചികിത്സയും നടത്തിവരികയായിരുന്നു.</p>