KeralaNewsRECENT POSTS
കള്ള് ഷാപ്പ് കുത്തിത്തുറന്ന് മോഷണം; പണവും കള്ളും കറികളും കവര്‍ന്നു
കുന്നത്തൂര്‍: കുന്നത്തൂര്‍ പൂതക്കുഴിയിലുള്ള കള്ള് ഷാപ്പ് കുത്തിത്തുറന്ന് പണവും അടുക്കളയില്‍ സൂക്ഷിച്ചിരുന്ന കറികളും കവര്‍ന്നു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ രാവിലെ ഷാപ്പ് തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. ഷാപ്പിന്റെ പിറകിലെ കതകിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ മേശ കുത്തിപ്പൊളി മേശയില്‍ സൂക്ഷിച്ചിരുന്ന 10000 രൂപ, രണ്ടര കെയ്‌സ് കള്ള്, കോഴി, മുയല്‍, ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന കക്ക, മത്സ്യം, ഞണ്ട് എന്നിവ ഉള്‍പ്പെടെ കവര്‍ന്നു.
ലൈസന്‍സി പടിഞ്ഞാറെ കല്ലട വിളന്തറ വിനോദ് ഭവനില്‍ വിനോദ് ശാസ്താംകോട്ട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പ്രദേശത്ത് രാത്രികാലങ്ങളില്‍ തമ്പടിക്കുന്ന സാമൂഹ്യ വിരുദ്ധരാണ് മോഷണത്തിന് പിന്നിലെന്നാണ് നിഗമനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News