NationalNews

അടച്ചിട്ടിരുന്ന ബാറിന്റെ വാതില്‍ കുത്തിത്തുറന്ന് മോഷണം; 35 കുപ്പികള്‍ മോഷ്ടിച്ചു

ബംഗളൂരു: അടച്ചിട്ടിരുന്ന ബാറിന്റെ പിന്‍വാതില്‍ കുത്തി തുറന്ന് മദ്യകുപ്പികള്‍ മോഷ്ടിച്ചു. കര്‍ണാടകയിലെ ദൊഡ്ഡബാനസവാടിയിലാണ് സംഭവം. ബാര്‍ പരിശോധിക്കാനായി ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. 35 കുപ്പികള്‍ മോഷണം പോയതായി ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു.

<p>ലോക്ക് ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ 21 മുതല്‍ ബാറുകള്‍ പൂട്ടിയിരിക്കുകയാണ്. ഇതിനിടെയാണ് ജീവനക്കാര്‍ ബാറില്‍ പരിശോധനയ്ക്ക് എത്തിയത്. ഏകദേശം 30,000 രൂപ വിലവരുന്ന മദ്യമാണ് മോഷണം പോയത്.</p>

<p>ബാറിന്റെ പിറകിലെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാക്കള്‍ ഈ ഭാഗത്ത് സൂക്ഷിച്ച് വച്ചിരുന്ന മദ്യകുപ്പികളുമായി കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker