KeralaNewsRECENT POSTS
കൊല്ലത്ത് സീരിയലില്‍ മുഴുകിയിരുന്ന വീട്ടമ്മയുടെ അഞ്ചര പവന്‍ മാല കള്ളന്‍ കൊണ്ടുപോയി!
പാരിപ്പള്ളി: സീരിയലില്‍ മുഴുകിയിരുന്ന വീട്ടമ്മയുടെ അഞ്ചര പവന്റെ സ്വര്‍ണ്ണമാലയുമായി മോഷ്ടാവ് കടന്നുകളഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം. മേവനക്കോണം സ്വദേശിയായ യുവതിക്കാണ് സ്വര്‍ണ്ണമാല നഷ്ടമായത്. സീരിയല്‍ കണ്ടു കൊണ്ടിരുന്ന വീട്ടമ്മ മുന്‍വശത്ത് വാതില്‍ അടച്ചിരുന്നില്ല. ആരോ അത് വഴി അകത്തേക്ക് കയറിയെന്ന് യുവതിക്ക് മനസിലായിരുന്നു.
എന്നാല്‍ അത് ഭര്‍ത്താവായിരിക്കുമെന്ന് കരുതി ശ്രദ്ധിക്കാതെ വീട്ടമ്മ സീരിയല്‍ കാഴ്ച തുടര്‍ന്നു. വീട്ടമ്മ സീരിയല്‍ ആസ്വദിച്ച് കൊണ്ടിരിക്കുന്നതിനിടെ കള്ളന്‍ അടുത്ത് വന്ന് മാല പൊട്ടിച്ച് ഓടി. യുവതി നിലവിളിച്ച് അയല്‍ക്കാരെയൊക്കെ അറിയിച്ചെങ്കിലും കള്ളനെ പിടികൂടാനായില്ല. പാരിപ്പള്ളി പോലീസില്‍ പരാതി നല്‍കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News