EntertainmentKeralaNews

കള്ള് കുപ്പി പൊട്ടിത്തെറിച്ചു, മണം അറിയാതിരിക്കാന്‍ മുറിയില്‍ തീയിട്ടു; പണി കിട്ടിയതിനെപ്പറ്റി ശ്രീവിദ്യ

കൊച്ചി:മലയാളികള്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ മുല്ലശ്ശേരി. സിനിമകളിലും ടെലിവിഷനിലുമെല്ലാം സജീവമാണ് ശ്രീവിദ്യ. സ്റ്റാര്‍ മാജിക്കിലൂടെയാണ് ശ്രീവിദ്യ താരമാകുന്നത്. തന്റെ സ്വതസിദ്ധമായ സംസാര ലൈിയും തമാശ പറയാനുള്ള കഴിവുമാണ് ശ്രീവിദ്യയെ ആരാധകരുടെ പ്രിയങ്കരിയാക്കുന്നത്. മറയില്ലാതെ സംസാരിക്കുന്നുവെന്നതും ശ്രീവിദ്യയ്ക്ക് ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു ശ്രീവിദ്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഇപ്പോഴിതാ തന്റെ ഹോസ്റ്റല്‍ കാലത്തെക്കുറിച്ചുള്ള ശ്രീവിദ്യയുടെ രസകരമായ തുറന്ന് പറച്ചില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സൈന പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീവിദ്യ മനസ് തുറന്നത്. ഹോസ്റ്റലില്‍ വച്ച് കള്ള് കുടിക്കാന്‍ നോക്കിയപ്പോള്‍ പറ്റിയ അബദ്ധത്തെക്കുറിച്ചാണ് ശ്രീവിദ്യ സംസാരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

എന്റെ ഫ്രണ്ട്‌സ് ഓക്കെ ഇത് കാണുകയാണെങ്കില്‍ സോറി, എനിക്കിത് പറയേണ്ടി വന്നതാണ്. ഞങ്ങള്‍ക്ക് ഒരിക്കല്‍ പനം കള്ള് കുടിക്കാന്‍ മോഹം തോന്നി. ഞങ്ങളുടെ ഒരു സുഹൃത്ത് വഴി കൊണ്ടു വന്നു. ഗെയ്റ്റിന്റെ ഇപ്പുറത്തേക്ക് മറ്റാര്‍ക്കും വരാനാകില്ല. സെവന്‍ അപ്പിന്റെ കുപ്പിയിലാണ് കൊണ്ടു വന്നത്. ഉച്ചയ്ക്ക് കൊണ്ടു വന്നു. ഒളിപ്പിച്ച വച്ച ശേഷം ക്ലാസിലേക്ക് തിരിച്ചു പോയി. രാത്രി വന്നിട്ട് കുടിക്കാനായിരുന്നു പ്ലാന്‍.

ആറരയായപ്പോള്‍ ഈ കുപ്പി പൊട്ടിത്തെറിച്ചു. ഗ്യാസ് നിറഞ്ഞിട്ട് പൊട്ടിത്തെറിച്ചതാണ്. മണം വരാന്‍ തുടങ്ങി. എന്നെകൂടെ ഉണ്ടായിരുന്നത് എന്നേക്കാള്‍ മന്ദബുദ്ധികളായിരുന്നു. അന്ന് ഞങ്ങള്‍ ഫൈനല്‍ ഇയറാണ്. സ്‌മെല്‍ വന്നപ്പോള്‍ സെക്കന്റ് ഇയറിലെ ടെക്‌സ്റ്റ് ബുക്കെടുത്ത് കത്തിച്ചു. മേഘയാണ് ചെയ്തത്. ഞങ്ങള്‍ വേണ്ടാ എന്ന് പറയുമ്പോഴേക്കും അവളത് കത്തിച്ചു. വാര്‍ഡന്‍ വരുമ്പോള്‍ കാണുന്നത് ഫുള്‍ പുകയാണ്.

ഞാന്‍ നോക്കുമ്പോള്‍ പുകയില്‍ കൂടെ ഭഗവാനൊക്കെ ഉയര്‍ന്നു വരുന്നതു പോലെ എനിക്ക് ബില്‍ജിയെ കാണാം. ഒന്നും ചെയ്യാന്‍ പറ്റിയില്ല. നോക്കുമ്പോള്‍ വാതിലിലൊരു തട്ട്. വാര്‍ഡനായിരുന്നു. മേഘ വാതിലൊന്ന് തുറന്നിട്ട് കുറച്ച് തിരക്കാണ് പിന്നെ വാ എന്ന് പറഞ്ഞു. പുള്ളിക്കാരി വാതില്‍ തള്ളിത്തുറന്ന് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. പരീക്ഷ ജയിക്കാന്‍ ഒരു പൂജ ചെയ്തതാണെന്നായിരുന്നു അവള്‍ പറഞ്ഞത്. ഞാന്‍ അപ്പോഴേക്കും ഓടി ബാത്ത് റൂമില്‍ കയറി വാതില്‍ അടച്ചിരുന്നുവെന്നാണ് ശ്രീവിദ്യ പറയുന്നത്.


ജീവിതത്തില്‍ നഷ്ടപ്പെട്ടതൊക്കെ നല്ലതേ ആയിട്ടുള്ളു പിന്നീട്. ആ സമയത്ത് വിഷമുണ്ടായിട്ടുണ്ടെങ്കിലും. ഇപ്പോള്‍ എന്റെ ജീവിതം നല്ല രസമാണ്. നഷ്ടപ്പെട്ടതൊന്നും തിരിച്ചു വേണ്ട ഇനി. എക്‌സ് ഇപ്പോള്‍ എന്ത് ചെയ്യുന്നുവെന്ന് അറിയില്ല. പക്ഷെ എന്റെ ജീവിതം രക്ഷപ്പെട്ടു. രണ്ടു പേരുണ്ടായിരുന്നു. ആദ്യത്തേത് ഭയങ്കര പൊസസീവ് ആയിരുന്നു. കലിപ്പന്റെ കാന്താരിയായിരുന്നു. അപ്പോഴത് മനസിലാകില്ലായിരുന്നു.

ട്രെയിനില്‍ പോലും തൊട്ടടുത്തൊരാള്‍ ഇരുന്നാല്‍ എന്റെ ചേട്ടന്‍ സോ മച്ച് കെയറിംഗ് ആയിരുന്നു. രണ്ടാമത്തെ പുള്ളി നന്മമരമായിരുന്നു. നന്മമരത്തിന്റെ പീക്കായിരുന്നു. ഞങ്ങളുടേത് ലോങ് ഡിസ്റ്റന്റ് റിലേഷന്‍ഷിപ്പായിരുന്നു. അയ്യോ അങ്ങനെ ചെയ്യരുതെന്ന് പറയും. അപ്പോള്‍ ഞാന്‍ കരുതി ഇതാണ് ലോകം, ഇതാണ് മനുഷ്യന്‍, ഇതാണ് നന്മ എന്ന്. അല്ല. ലോക ഉഡായിപ്പായിരുന്നു. അതൊക്കെ പിന്നെയാണ് അറിയുന്നതെന്നും ശ്രീവിദ്യ അഭിമുഖത്തില്‍ പറയുന്നുണ്ട്.

സംവിധായകനായ രാഹുല്‍ രാമചന്ദ്രനാണ് ശ്രീവിദ്യയുടെ വരന്‍. ഇരുവരും ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹത്തിലേക്ക് എത്തുന്നത്. വിവാഹ നിശ്ചയത്തിന്റെ വീഡിയോയും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സുരേഷ് ഗോപിയെ നായകനാക്കിയുള്ള രാഹുലിന്റെ സിനിമയുടെ റിലീസ് കഴിഞ്ഞാല്‍ ഉടെ തന്നെ വിവാഹം ഉണ്ടാകുമെന്നാണ് ഇരുവരും അറിയിച്ചിരിക്കുന്നത്. നൈറ്റ് ഡ്രൈവ് ആണ് ശ്രീവിദ്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button