SEXTING:കുട്ടികള്‍ ഉപയോഗിയ്ക്കുന്ന ഈ ഇമോജികള്‍ എന്തിനെന്ന് നിങ്ങള്‍ക്കറിയുമോ?ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് ബ്രിട്ടീഷ് പോലീസ്
ലണ്ടന്‍:രഹസ്യ സന്ദേശങ്ങൾ, അതീവ രഹസ്യമായി കൈമാറാൻ കോഡ് ഭഷ ഉപയോഗിക്കുന്ന പതിവ് പണ്ടു മുതൽ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിന്നിരുന്നു. കാലാകാലങ്ങളിൽ, കോഡ് ഭാഷകൾക്കും രൂപാന്തരം സംഭവിച്ചു. ഇന്ന് ഇന്റർനെറ്റിന്റെ കാലത്ത് കോഡുഭഷകളുടെ സ്ഥാനം കൈയടക്കിയിരിക്കുന്നത് ഇമോജികളാണ്. പുത്തൻ തലമുറയിലെ കുട്ടികൾ ഉപയോഗിക്കുന്ന ഇമോജികളിൽ പലതിലും അപകടം പതുങ്ങിയിരിപ്പുണ്ട് എന്നാണ് ബ്രിട്ടീഷ് പൊലീസ് പറയുന്നത്.
കണ്ണുകൾ തുറിപ്പിച്ചുള്ള ഇമോജി സൂചിപ്പിക്കുന്നത് ഒരു മയക്കുമരുന്ന് കച്ചവടക്കാരനെയണെങ്കിൽ, മത്സ്യത്തിന്റെ ചിത്രം സൂചിപ്പിക്കുന്നതുകൊക്കെയ്ൻ ആണെന്നാണ് ബ്രിട്ടീഷ് പൊലീസ് പറയുന്നത്. ഇമോജികളുടെ വർണ്ണപകിട്ടാർന്ന ലോകത്ത് ഒളിച്ചിരിക്കുന്ന ഒരു ഇരുണ്ട വശവും ഉണ്ടെന്ന് അവർ പറയുന്നു. മയക്കുമരുന്നിനും ലൈംഗിക ബന്ധത്തിനുമുള്ള സൂചനകളാണ് പല ഇമോജികളും പുത്തൻ തലമുറക്ക് നൽകുന്നത്.
സ്‌റ്റ്രോബറി, നായ, ചെറിപഴം, കേക്ക്, ഐസ്‌ക്രീം അതുപോലെ ഇലകൾ, ഇവയെല്ലാം മയക്കുമരുന്നിനെ സൂചിപ്പിക്കുന്നു. അതേസമയം ഒരു വഴുതനങ്ങയുടെയോ അല്ലെങ്കിൽ പീച്ച് പഴത്തിന്റെയും ചിത്രം സൂചിപ്പിക്കുന്നത് ലൈംഗിക ബന്ധത്തെയാണ്. ഒരു അന്യഗ്രഹ ജീവിയുടെയോ അല്ലെങ്കിൽ മുഖംമൂടി ധരിച്ച മുഖമോ ആണെങ്കിൽ അത് സൂചിപ്പിക്കുന്നത് എം ഡി എം എ യെ ആണ് എന്നും ബ്രിട്ടീഷ് പൊലീസ് പറയുന്നു.
ഒരു ബ്ലോഫിഷ്, പെട്രോൾ പമ്പ് അല്ലെങ്കിൽ സ്നോഫ്ളേക്ക് എന്നിവ കൊക്കെയ്നെ പ്രതിനിധീകരിക്കുമ്പോൽ, ചുരുട്ടിപ്പിടിച്ച മുഷ്ടിയോ റോക്കറ്റോ സൂചിപ്പിക്കുന്നത് ആ മരുന്ന് എത്രമാത്രം ശക്തമാണെന്നതാണ്. ഒരു ജോഡി കണ്ണുകളുടെ ഇമോജിയൊ അല്ലെങ്കിൽ ഒരു പവർ കേബിളിന്റെ ഇമോജിയോ പറയുന്നത് ഒരാൾ മയക്കുമരുന്ന് കച്ചവടക്കാരനാണ് എന്നാണ്. കുതിരയുടെ ഇമോജി കീറ്റമൈനിനെ സൂചിപ്പിക്കുമ്പോൾ ബലൂണിന്റെത് എൻ ഒ എസിനെ സൂചിപ്പിക്കുന്നു.
മാതാപിതാക്കൾക്ക് ഇമോജിയെ കുറിച്ച് കൂടുതൽ അവബോധം ഉണ്ടാകുന്നതിനായി സറേ പൊലീസ് ഇമോജികളുടെ ഒരു ഗൈഡ് പുറത്തിറക്കിയിട്ടുണ്ട്. മാതാപിതാക്കളും രക്ഷകർത്താക്കളും ആവശ്യമുള്ളപ്പോൾ തങ്ങളുടെ കുട്ടികളുമായി ഇക്കാര്യത്തിൽ ആത്മവിശ്വാസത്തോടെ സംസാരിക്കണമെന്നും പൊലീസ് പറയുന്നു.
വിവിധ ആശങ്ങൾ ഏറ്റവും എളുപ്പമായ രീതിയിൽ സംവേദിക്കുന്നതിനായി ഉദ്ദേശിച്ച് രൂപപ്പെടുത്തിയ ഇമോജികൾ ഇപ്പോൾ ദുരൂഹ സൂചനകളുടെ ഒരു ഇരുണ്ട ലോകം തീർക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.