NationalNews

റീല്‍സ് ചിത്രീകരിക്കുമ്പോൾ 300 അടി താഴ്ചയിലേക്ക് വീണു; ഇന്‍സ്റ്റഗ്രാം ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

റായ്ഗഡ്: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണ് ഇന്‍സ്റ്റഗ്രാം ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം. മുംബൈ സ്വദേശിയായ ആന്‍വി കംധര്‍ (26) ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ റായ്ഗഡിലെ കുംഭെ വെള്ളച്ചാട്ടം കാണാനെത്തിയ യുവതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ജൂലൈ 16 ന് ഏഴ് സുഹൃത്തുക്കളോടൊപ്പം വെള്ളച്ചാട്ടം കാണാൻ എത്തിയതായിരുന്നു യുവതി.

ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. റീല്‍ ചിത്രീകരിക്കുന്നതിനിടെ കാല്‍ തെന്നി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. സംഭവമറിഞ്ഞ് എത്തിയ രക്ഷാപ്രവര്‍ത്തകര്‍ ആറ് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആന്‍വിയെ പുറത്തെത്തിച്ചത്. 300 അടി താഴ്ചയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് അധികാരികൾ വിനോദസഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകി. അപകടങ്ങൾ സംഭവിക്കുന്ന തരത്തിൽ റീല്‍സ് ചിത്രീകരിക്കരുതെന്നും സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും ഉദ്യോ​ഗസ്ഥർ വിനോദസഞ്ചാരികളോട് പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷത്തില്‍ അധികം ഫോളോവേഴ്‌സുള്ള ഇന്‍ഫ്‌ലുവന്‍സറാണ് ആന്‍വി. യാത്ര വിഡീയോകളിലൂടെയാണ് താരം ശ്രദ്ധനേടുന്നത്. കുംഭെ വെള്ളച്ചാട്ടത്തിൻ്റെ സൗന്ദര്യം പകർത്താനുള്ള ശ്രമത്തിലാണ് ആന്‍വി മരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker