കൊച്ചി: വാക്കുതർക്കത്തിനൊടുവിൽ അച്ഛനും മകനും ജീവനൊടുക്കി. മുനമ്പം പള്ളിപ്പുറത്ത് എടക്കാട് വീട്ടിൽ ബാബു (60), മകൻ സുഭാഷ് (34) എന്നിവരാണ് മരിച്ചത്. പള്ളിപ്പുറം എട്ടാം വാർഡിൽ ഇന്ന് രാവിലെയാണ് സംഭവം. നാട്ടുകാരാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
വീട്ടിൽ പതിവായി അച്ഛനും മകനും തമ്മിൽ തർക്കമുണ്ടാകുമായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ബാബുവിന്റെ ഭാര്യ കിടപ്പുരോഗിയാണ്. കഴിഞ്ഞ ദിവസം ബാബുവും സുഭാഷും മദ്യപിച്ച ശേഷം വഴക്കുണ്ടായി. ഇതിനുപിന്നാലെ ബാബു പുറത്തേക്കുപോയി.
പിന്നെ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. അച്ഛൻ മരിച്ചതിന്റെ മനോവിഷമത്തിൽ സുഭാഷും ജീവനൊടുക്കുകയായിരുന്നു, കുടുംബ കലഹത്തെ തുടർന്നുള്ള ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News