NationalNews

റീല്‍സിനായി എന്തും ചെയ്യും! കെട്ടിടത്തിൽ തൂങ്ങിക്കിടന്ന് അഭ്യാസം; പെൺകുട്ടിക്കും 4 പേർക്കും എതിരെ കേസ്

പൂനെ: റീൽസ് എടുക്കാനായി കെട്ടിടത്തിൽ തൂങ്ങിക്കിടന്ന അഭ്യാസ പ്രകടനം നടത്തിയ പെൺകുട്ടിക്കും ഒപ്പമുണ്ടായിരുന്ന 4 പേർക്കുമെതിരെ കേസെടുത്ത് പൊലീസ്. ബഹുനില കെട്ടിടത്തിന് മുകളിൽ നിന്ന് ഒറ്റകൈയിൽ തൂങ്ങിയാടി ദൃശ്യമെടുക്കുന്ന പൂനെ സ്വദേശിയായ പെൺകുട്ടിയുടെ ദൃശ്യങ്ങളാണ് ഇന്നലെ പുറത്തു വന്നത്.

അപകടകരമായ പ്രവൃത്തി ചെയ്തെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുർന്ന് ഇവർക്കതിരെ കേസെടുക്കണമെന്ന ആവശ്യവും ഉയർന്നു വന്നിരുന്നു. പൊലീസിനെ ടാഗ് ചെയ്തു കൊണ്ടാണ് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവച്ചത്. 

റീൽസ് ചിത്രീകരിക്കുന്നതിനായി ഒരു പെൺകുട്ടി ഒരു കെട്ടിടത്തിന്‍റെ  മുകളിൽ നിന്ന് തൂങ്ങിക്കിടക്കുന്നതായി കാണാം. ഒരു കോട്ട പോലെ തോന്നിക്കുന്ന സ്ഥലത്താണ് റീല്‍സ് ഷൂട്ട് ചെയ്തിട്ടുള്ളത്. മറ്റൊരു ആൺകുട്ടി മുകളിൽ നിന്ന് പെണ്‍കുട്ടിയുടെ കൈയിൽ പിടിച്ചിരിക്കുന്നതും കാണാം. അവരുടെ ഒരു സുഹൃത്ത് ആണ് റീല്‍ ഷൂട്ട് ചെയ്യുന്നത്. ഒരു തരത്തിലുള്ള മുൻകരുതലുകളും സ്വീകരിക്കാതെയായിരുന്നു ചിത്രീകരണം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button