EntertainmentNews

പണം വന്നു, ഒപ്പം മദ്യപാനവും; വിവാഹം കഴിക്കാത്തതിന് കാരണമെന്തെന്ന് ഷക്കീല

ചെന്നൈ:മലയാള സിനിമയിൽ ഒരു കാലത്ത് മാദക സുന്ദരിയായി നിറഞ്ഞ് നിന്ന താരമാണ് ഷക്കീല. സോഫ്റ്റ് പോൺ സിനിമകളിലൂടെ നടി മലയാളത്തിലുണ്ടാക്കിയ അലയാെലികൾ ചെറുതല്ലായിരുന്നു. സൂപ്പർ സ്റ്റാറുകളുടെ സിനിമകളേക്കാളും നിറഞ്ഞ തിയറ്ററുകളിൽ ഷക്കീല സിനിമകൾ ഓടിയ കാലവുമുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇത്തരം സിനിമകളിൽ അഭിനയിക്കുന്നത് നടി നിർത്തുകയായിരുന്നു.

നിരന്തരം ബി ​ഗ്രേഡ് സിനിമകളിൽ നായിക ആയതോടെയാണ് ഷക്കീല ഈ തീരുമാനം എടുത്തത്. നല്ല സിനിമകളിലെന്ന് പറഞ്ഞ് അഭിനയിക്കാൻ വിളിക്കുകയും എന്നാൽ ഇവ മോശം സിനിമകളായി തിയറ്ററുകളിലെത്തുന്ന സാഹചര്യമായിരുന്നു മലയാളത്തിലെന്ന് നടി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം ഛോട്ടാ മുബൈ, തേജാ ഭായ് ആന്റ് ഫാമിലി തുടങ്ങിയ സിനിമകളിലാണ് ഷക്കീല അഭിനയിച്ചത്.

പിന്നീട് തെലുങ്കിലും തമിഴിലുമെല്ലാം കോമഡി വേഷങ്ങളും നടി ചെയ്തു. തന്റെ ജീവിതത്തെക്കുറിച്ച് തുറന്ന് പറയുന്നതിൽ ഷക്കീല ഒരു മടിയും കാണിക്കാറില്ല. തനിക്ക് സംഭവിച്ച പിഴവുകളും തെറ്റുകളുമെല്ലാം നടി അഭിമുഖങ്ങളിൽ തുറന്ന് പറയാറുണ്ട്. ഇപ്പോഴിതാ ഷക്കീല ഒരഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വിവാഹം ജീവിതം തനിക്ക് എന്ത് കൊണ്ട് അനുയോജ്യമല്ലെന്നാണ് ഷക്കീല മുമ്പൊരിക്കൽ തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിച്ചത്.

‘ഞാൻ 15 വയസ്സ് മുതൽ സമ്പാദിക്കുന്ന ആളാണ്. അതിന്റെ മേധാവിത്വം എനിക്കുണ്ടായിരുന്നു. ഞാനാണ് എന്റെ കുടുംബത്തെ പോറ്റുന്നതെന്ന ചിന്ത. അതിന് പുറമെ ഇതിനൊപ്പം വന്ന മോശം ശീലങ്ങൾ. മദ്യപാനമാവാം, പുകവലി ആവാം. മൂന്നാമത് കുടുംബവുമായുള്ള എന്റെ അടുപ്പത്തിൽ മൂന്നാമതൊരാൾ വരുന്നത്’

‘ഈ മൂന്ന് പ്രധാന കാരണങ്ങളാണ് പ്രധാനമായും. നിങ്ങൾ പറഞ്ഞെന്ന് കരുതി എനിക്ക് മദ്യപാനം ഉപേക്ഷിക്കാനാവില്ല. രാവിലെ പോയി രാത്രി വന്ന് ഒരു പെ​ഗ് അടിക്കുന്നതിൽ എനിക്ക് സന്തോഷമെന്ന മനോഭാവം വന്നു. അതെന്നെക്കൊണ്ട് മാറ്റാൻ പറ്റിയില്ല’

സിനിമയിൽ നിന്ന് വിട്ടുപോവുകയാണെന്നല്ല 2002 ൽ പ്രഖ്യാപിച്ചത്. മലയാളം സിനിമകൾ ചെയ്യില്ലെന്നാണ് അന്ന് പറഞ്ഞത്. കാരണം കഥ ഒന്ന് പറയുന്നു, അവർ വേറെ ഒന്ന് എടുക്കുന്നു എന്ന ദേഷ്യം. അതിന് ശേഷം എനിക്ക് നാല് വർഷം സിനിമകൾ ഇല്ലായിരുന്നു.

വെറുതെ ഇരുന്നു. അന്ന് സമ്പാദിച്ചത് ഉണ്ടായിരുന്നു. അത് വെച്ച് നാല് വർഷം ജീവിച്ചു. സ്വത്തുക്കളായി ഒന്നുമില്ല. അള്ളാഹു എനിക്ക് തരുന്ന ദയ മാത്രമാണ് സമ്പാദ്യം. എന്നെ സംബന്ധിച്ച് കുടുംബമായിരുന്നു മുഖ്യം. മറ്റൊന്നും ​ഗൗനിച്ചിരുന്നില്ലെന്നും ഷക്കീല പറഞ്ഞു.

സിൽക് സ്മിത പ്രധാന വേഷം ചെയ്ത തമിഴ് സിനിമയായ പ്ലേ ​ഗേൾസിൽ ചെറിയ വേഷം കൊണ്ടാണ് ഷക്കീല അഭിനയ രം​ഗത്തേക്ക് കടക്കുന്നത്. പിന്നീട് ഇളമനസ്സേ കിള്ളാതെ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിൽ അഭിനയിച്ച കിന്നാരത്തുമ്പികൾ എന്ന സിനിമ വലിയ വിജയമായി. പിന്നീട് ഡ്രെെവിം​ഗ് സ്കൂൾ, സിസ്റ്റർ മരിയ തുടങ്ങിയ ഷക്കീല സിനിമകൾ മലയാളത്തിൽ തരം​ഗം സൃഷ്ടിച്ചിരുന്നു. നിലവിൽ ഇത്തരം സിനിമകളിൽ നിന്നും പൂർണമായും വിട്ട് നിൽക്കുകയാണ് ഷക്കീല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button