Newspravasi

കുറഞ്ഞ വേ​ഗത 120 കിലോമീറ്റർ, ഇനിയും വേ​ഗത കുറച്ചാൽ കീശ കീറും; ഏപ്രിൽ ഒന്നു മുതൽ പുതിയ നിയമം

അബുദാബി: അബുദാബിയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ ഏപ്രിൽ ഒന്നു മുതൽ കുറഞ്ഞ വേഗപരിധി നടപ്പാക്കും. രണ്ടു പാതകളിൽ കുറഞ്ഞ വേഗപരിധിയായ 120 കിലോമീറ്ററിനും താഴെ
വേഗതയിൽ വാഹനം ഓടിക്കുന്നവ‍ർക്ക് പ്രാരംഭ ഘട്ടമെന്ന നിലയിൽ മുന്നറിയിപ്പ് നൽകും.

മെയ് ഒന്നു മുതൽ 400 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് അറിയിച്ചു. അബുദാബി പോലീസിന്റെ ജനറൽ കമാൻഡ്, ജോയിന്റ് ട്രാഫിക് സേഫ്റ്റി കമ്മിറ്റിയുടെ സഹകരണത്തോടെയാകും പരിശോധന നടക്കുക.

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ പരമാവധി വേഗത മണിക്കൂറിൽ 140 കിലോമീറ്ററാണ്. ഇടതുവശത്തുനിന്നുള്ള ഒന്ന്, രണ്ട് പാതകളിൽ കുറഞ്ഞ വേഗത മണിക്കൂറിൽ 120 കിലോമീറ്റർ ആയിരിക്കുമെന്ന് സെൻട്രൽ ഓപ്പറേഷൻസ് സെക്ടർ ഡയറക്ടർ മേജർ ജനറൽ അഹമ്മദ് സെയ്ഫ് ബിൻ സൈതൗൺ അൽ മുഹൈരി അറിയിച്ചു.

ഇരു പാതകൾക്കായി നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ വേഗപരിധിയേക്കാൾ (120 കിലോമീറ്റർ) കുറഞ്ഞ വേഗതയിൽ വാഹനം ഓടിക്കുന്നവർക്ക് ആദ്യം മുന്നറിയിപ്പ് നൽകാനും പിന്നീട് പിഴ ചുമത്താനും പോലീസ് തീരുമാനിച്ചു. മെയ് മാസം ഒന്നു മുതലാകും നിയമലംഘകർക്കു പിഴയായി 400 ദിർഹം ( ഏകദേശം 8,942 രൂപ) ചുമത്തുക.


അതേസമയം മൂന്നാമത്തെ പാതയിലും ഭാരവാഹനങ്ങൾക്ക് ഉപയോഗിക്കാൻ അനുമതിയുള്ള അവസാന പാതയിലും നിർദേശം ബാധകമല്ലെന്നും പോലീസ് അറിയിച്ചു. ഡ്രൈവർമാരുടെ സുരക്ഷ, വേഗത കുറഞ്ഞ വാഹനങ്ങൾക്ക് വലത് പാത, പിന്നിൽ നിന്നോ ഇടത് വശത്ത് നിന്നോ വരുന്ന വാഹനങ്ങൾക്ക് മുൻഗണന എന്നിവയാണ് മിനിമം വേഗത നിർബന്ധമാക്കുന്നിൻ്റെ ലക്ഷ്യമെന്നു അഹമ്മദ് സെയ്ഫ് ബിൻ സൈതൗൺ അൽ മുഹൈരി വ്യക്തമാക്കി.


വളരെ ശ്രദ്ധയോടെ മാത്രമേ ലെയ്ൻ സ്വിച്ച് ചെയ്യാവൂവെന്നും പോലീസ് നിർദേശിച്ചു. വാഹനങ്ങളും തമ്മിൽ മതിയായ അകലം പാലിക്കണമെന്നും ലെയ്ൻ മാറുന്ന സാഹചര്യത്തിൽ സിഗ്നലുകൾ ഉപയോഗിക്കണമെന്നും പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button