KeralaNews

രാത്രിയില്‍ കടുവക്ക് മുന്നില്‍പ്പെട്ടെന്ന് പറഞ്ഞത് പച്ചക്കള്ളം പറഞ്ഞ് യുവാവ്‌ ; കരുവാരക്കുണ്ടില്‍ യുവാവ് പ്രചരിപ്പിച്ചത്‌ പഴയ വീഡിയോ എഡിറ്റ് ചെയ്ത്,പൊലീസില്‍ പരാതി വനംവകുപ്പ്‌

മലപ്പുറം: പഴയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് കടുവയെ കണ്ടെന്ന പേരില്‍ പ്രചരിപ്പിച്ച യുവാവിനെതിരെ പൊലീസില്‍ പരാതി വനംവകുപ്പ്. മലപ്പുറം കരുവാരകുണ്ട് മണിക്കനാംപറമ്പില്‍ ജെറിനാണ് ആര്‍ത്തല എസ്റ്റേറ്റിന് സമീപം താന്‍ കണ്ട കടുവയുടേത് എന്ന പേരില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. നിലമ്പൂര്‍ സൗത്ത് ഡി എഫ് ധനിക് ലാലിന്റെ നേതൃത്വത്തില്‍ ജെറിനെ ചോദ്യം ചെയ്തു. പഴയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത ശേഷം തെറ്റിദ്ധരിപ്പിച്ചതാണെന്ന് ജെറിന്‍ സമ്മതിച്ചു. നാട്ടുകാരെ ആശങ്കപ്പെടുത്തിയതിനും ഭീതിയിലാക്കിയതിലും ജെറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് കരുവാരകുണ്ട് പൊലീസില്‍ പരാതി നല്‍കി.

കരുവാരക്കുണ്ടില്‍ കണ്ടതെന്ന തരത്തില്‍ പ്രചരിച്ച വിഡിയോ വ്യാജമായി നിര്‍മിച്ചതെന്ന് വ്യക്തമായിരുന്നു. വാര്‍ത്തയായി പ്രചരിച്ചതോടെ വനംവകുപ്പ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നില്ല. തുടര്‍ന്നാണ് പഴയ വിഡിയോ എഡിറ്റ് ചെയ്ത് യുവാവ് പ്രചരിപ്പിച്ചതാണെന്നായിരുന്നു വനംവകുപ്പ് കണ്ടെത്തിയത്. വ്യാജമായി കടുവയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ജെറിന്‍ എന്ന യുവാവിനെതിരെ കരുവരാക്കുണ്ട് പൊലീസില്‍ വനംവകുപ്പ് പരാതി നല്‍കി.

ജനങ്ങളില്‍ ഭീതിയുണ്ടാക്കാന്‍ ലക്ഷ്യം വെച്ച് തെറ്റായ ദൃശ്യം പ്രചരിപ്പിച്ചെന്നാണ് പരാതി. പഴയ വിഡിയോ എഡിറ്റ് ചെയ്തതാണെന്ന് ജെറിനും സമ്മതിച്ചു. കരുവാരക്കുണ്ട് ജനവാസമേഖലയില്‍ കടുവയിറങ്ങിയെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ വിഡിയോ പ്രചരിച്ചത്. കരുവാരക്കുണ്ട് ആര്‍ത്തല ചായ എസ്റ്റേറ്റിന് സമീപം കടുവയുടെ മുന്നില്‍ യുവാവ് അകപ്പെട്ടെന്നായിരുന്നു പ്രചാരണം. കരുവാരക്കുണ്ട് ചേരി സി.ടി.സി എസ്റ്റേറ്റിനു സമീപം താമസിക്കുന്ന മണിക്കനാംപറമ്പില്‍ ജെറിന്‍ ആണ് രാത്രിയില്‍ കടുവക്ക് മുന്നില്‍പ്പെട്ടെന്ന് വെളിപ്പെടുത്തിയത്.

പ്രമുഖ ചാനലുകള്‍ ഉള്‍പ്പെടെ വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി 11ഓടെ ആര്‍ത്തല ചായത്തോട്ടത്തിനു സമീപം കാടുമൂടി കിടക്കുന്ന റബര്‍ത്തോട്ടത്തില്‍ വഴിയോടു ചേര്‍ന്നാണ് കടുവയെ കണ്ടതെന്നും ജെറിന്‍ അവകാശപ്പെട്ടിരുന്നു. വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് മൂന്നു വര്‍ഷം മുമ്പ് യൂട്യൂബില്‍ വന്ന വിഡിയോ യുവാവ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നെന്ന് കണ്ടെത്തിയത്.

സുഹൃത്തിന്റെ കൂടെ ജീപ്പില്‍ മലയിലേക്കു പോകുന്നതിനിടെയാണ് കടുവയെ കണ്ടതെന്ന് ജെറിന്‍ പറഞ്ഞിരുന്നു. വന്യമൃഗ ശല്യമുള്ളതിനാല്‍ ജീപ്പിന്റെ ചില്ലുകളെല്ലാം കവര്‍ ചെയ്താണ് യാത്ര ചെയ്തത്. കടുവ ആക്രമിക്കുന്നില്ലെന്ന് മനസ്സിലാക്കിയതോടെ ജീപ്പ് നിര്‍ത്തി ഗ്ലാസ് തുറന്നാണ് ദൃശ്യം പകര്‍ത്തിയതെന്നും ജെറിന്‍ അവകാശപ്പെട്ടിരുന്നു. കടുവയെ കണ്ട സ്ഥലത്ത് ആളുകളൊന്നും താമസിക്കുന്നില്ല. കടുവയെ തൊട്ടടുത്തല്ല കണ്ടതെന്നും ഫോണില്‍ സൂം ചെയ്താണ് വിഡിയോ പകര്‍ത്തിയതെന്നും ജെറിന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിലൊന്നും കടുവയുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ ജെറിനില്‍നിന്നു വനംവകുപ്പ് വിവരംശേഖരിക്കുകയായിരുന്നു. ആദ്യം വാച്ചര്‍മാരടക്കം ചോദിച്ചപ്പോള്‍ ജെറിന്‍ നിലപാടില്‍ ഉറച്ചുനിന്നെങ്കിലും ഉന്നത ഉദ്യോഗസ്ഥരെത്തി ചോദിച്ചപ്പോഴാണ് സത്യാവസ്ഥ വെളിപ്പെടുത്തിയത്.

കരുവാരകുണ്ട് ചേരി സിടിസി എസ്റ്റേറ്റിനു സമീപത്ത് താമസിക്കുന്ന മണിക്കനാംപറമ്പില്‍ ജെറിന്‍ ആണ് രാത്രിയില്‍ കടുവക്ക് മുന്നില്‍പ്പെട്ടെന്ന് വെളിപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെ ആര്‍ത്തല ചായത്തോട്ടത്തിനു സമീപം കാടുമൂടി കിടക്കുന്ന റബര്‍ത്തോട്ടത്തില്‍ വഴിയോടു ചേര്‍ന്നാണ് കടുവയെ കണ്ടതെന്നും ജെറിന്‍ അവകാശപ്പെട്ടിരുന്നു.സുഹൃത്തിന്റെ കൂടെ ജീപ്പില്‍ മലയിലേക്കു പോകുമ്പോഴായിരുന്നു സംഭവമെന്നും വന്യമൃഗ ശല്യമുള്ളതിനാല്‍ ജീപ്പിന്റെ ചില്ലുകളെല്ലാം കവര്‍ ചെയ്തായിരുന്നു യാത്രയെന്നും യുവാവ് പറഞ്ഞിരുന്നു.

കടുവ ആക്രമിക്കുന്നില്ലെന്ന് കണ്ടതോടെ വാഹനം നിര്‍ത്തി ജീപ്പിന്റെ ഗ്ലാസ് തുറന്ന് ഇവര്‍ കടുവയുടെ ദൃശ്യം പകര്‍ത്തുകയായിരുന്നുവെന്നുമാണ് ജെറിന്‍ പറഞ്ഞത്. കടുവയെ കണ്ട സ്ഥലത്ത് ആളുകളൊന്നും താമസിക്കുന്നില്ല. കടുവയെ തൊട്ടടുത്തല്ല കണ്ടതെന്നും ഫോണില്‍ സൂം ചെയ്താണ് വീഡിയോ പകര്‍ത്തിയതെന്നും ജെറിന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ജെറിന്‍ പറഞ്ഞതും പ്രചരിപ്പിച്ചതുമെല്ലാം പച്ചക്കള്ളമാണെന്ന് വനംവകുപ്പിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു. കടുവയുടെ സമീപത്തുനിന്നുള്ള ദൃശ്യം പ്രചരിച്ചതോടെ സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം നടത്തുകയായിരുന്നു. സ്ഥലത്ത് കടുവയിറങ്ങിയെന്ന പ്രചരണം വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് പ്രചരിച്ച വീഡിയോ പഴയതാണെന്ന് വനംവകുപ്പ് കണ്ടെത്തിയത്.

മൂന്നു വര്‍ഷം മുമ്പ് യൂട്യൂബില്‍ വന്ന വീഡിയോ ആണ് യുവാവ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതെന്ന് വനംവകുപ്പ് കണ്ടെത്തി. മാധ്യമങ്ങളോട് അടക്കം യുവാവ് പറഞ്ഞത് കള്ളമാണെന്നും വനംവകുപ്പ് പറഞ്ഞു. വാര്‍ത്തയായി പ്രചരിച്ചതോടെ വനംവകുപ്പ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്താനായിരുന്നില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങളിലും കടുവയുടെ ദൃശ്യങ്ങള്‍ കണ്ടെത്താനായിരുന്നില്ല. ഇതോടെ കടുവയെ കണ്ടെന്നും വീഡിയോ പകര്‍ത്തിയെന്നും പറഞ്ഞ ജെറിനില്‍ നിന്നും വനംവകുപ്പ് വിവരംശേഖരിച്ചു. തുടര്‍ന്നാണ് വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് ജെറിന്‍ സമ്മതിച്ചത്. ആദ്യം വാച്ചര്‍മാരടക്കം ചോദിച്ചപ്പോള്‍ ജെറിന്‍ നിലപാടില്‍ ഉറച്ചുനിന്നെങ്കിലും ഉന്നത ഉദ്യോഗസ്ഥരെത്തി ചോദിച്ചപ്പോഴാണ് കുറ്റം സമ്മതിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker