KeralaNews

‘ഡ്രൈവറെ കള്ളക്കേസിൽ കുടുക്കുന്നു, എല്ലാം എനിക്കെതിരെ മൊഴികൊടുക്കാത്തതിന്’; പുതിയ ആരോപണവുമായി സ്വപ്ന

കൊച്ചി : ഗൂഢാലോചന കേസിൽ തനിക്കെതിരെ മൊഴി നൽകാത്തതിനാൽ മുൻ ഡ്രൈവറെ കള്ളക്കേസിൽ കുടുക്കുകയാണെന്ന് സ്വപ്ന സുരേഷ്. പത്തനംതിട്ട സ്വദേശിയായ അനീഷ് എന്ന ഡ്രൈവറെ അട്ടപ്പാടിയിലെ ആദിവാസി ഭൂമി കയ്യേറ്റ കേസിൽ ആറാം പ്രതിയാക്കിയത് തനിക്കെതിരെ മൊഴി നൽകാത്തതിനാണെന്ന് സ്വപ്ന ആരോപിച്ചു.

പൊലീസ് എഴുതി തയ്യാറാക്കി കൊടുത്ത മൊഴി അതേപടി മജിസ്ട്രേറ്റിന് മുന്നിൽ  പറയാതിരുന്നതിനാലാണ് പ്രതികാര നടപടിയെന്നും, തന്നെ സഹായിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുകയാണ് പൊലീസ് എന്നും സ്വപ്ന കൊച്ചിയിൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെയും മകൾ വീണാ വിജയന്റെയും പേര് പറഞ്ഞതിനുള്ള വൈരാഗ്യമാണ് ഇതെന്നും സ്വപ്ന ആരോപിച്ചു. 

എയർ ഇന്ത്യ സാറ്റ്സിലെ വ്യാജ പീഡന പരാതിയിൽ പ്രതിയായ സാറ്റ്സ് മുൻ വൈസ് ചെയർമാൻ ബിനോയ് ജേക്കബിന് തിരിച്ചടി. ബിനോയ് ജേക്കബിന് എതിരെ ഹൈക്കോടതി ഉത്തരവിട്ട അന്വേഷണം സുപ്രീം കോടതി ശരിവെച്ചു. അന്വേഷണം റദ്ദാക്കണമെന്ന ബിനോയിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. ബിനോയ് ജേക്കബ് വിചാരണ നേരിടണമെന്ന് കോടതി പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ ബിനോയ്ക്ക് ചോദ്യം ചെയ്യാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

എയര്‍ ഇന്ത്യ സാറ്റ്സിലെ ജീവനക്കാരനായിരുന്നു എല്‍. എസ്. ഷിബുവിനെതിരെ 17 വനിതാ ജീവനക്കാര്‍ നല്‍കിയ പരാതിയിൽ നിന്നാണ് കേസിന്റെ തുടക്കം. പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഷിബുവിന്റെ ഹർജിയിൽ ഹൈക്കോടതി അന്വേഷണം നടത്താൻ ഉത്തരവിട്ടത്. ഇതിനെതിരെയാണ് ബിനോയ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ കേസിൽ രണ്ടാം പ്രതിയാണ് സ്വപ്ന സുരേഷ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button