EntertainmentNews

ഞാൻ അധികം ആരെയും വിളിക്കാറില്ല, ഫോണിൽ ബ്ലോക്ക് ചെയ്തിട്ടുണ്ട്, അമ്മയാണ് എന്നെ കൂടുതൽ വിളിക്കുന്നത്’; മഞ്ജു!

കൊച്ചി:മഞ്ജു വാര്യരെ ഒരു നടിയെന്നതിൽ ഉപരിയായി കുടുംബത്തിലെ ഒരു അം​ഗത്തെപ്പോലെ കാണുന്നവരാണ് മലയാളികൾ. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ വന്ന് ചുരുങ്ങിയ കാലം കൊണ്ട് മുൻനിര നായികയായി മാറിയതിനാൽ മഞ്ജുവിന്റെ വിജയം തങ്ങളുടെ വിജയമായാണ് പ്രേക്ഷകർ കാണുന്നത്.

വിവാഹത്തോടെ അഭിനയം ഉപേക്ഷിച്ച് മഞ്ജു പോയപ്പോൾ മലയാളികളാണ് ഏറ്റവും കൂടുതൽ വേദനിച്ചത് മഞ്ജുവിന് ഒട്ടനവധി കഥാപാത്രങ്ങൾ ഇനിയും സിനിമയിൽ ചെയ്യാനുണ്ടായിരുന്നുവെന്നും അതെല്ലാം ഒഴിവാക്കി മഞ്‍ജു ഇടവേളയെടുത്ത് പോയത് നഷ്ടമായിയെന്നും സിനിമാപ്രേമികൾ അക്കാലത്ത് പറയാറുണ്ടായിരുന്നു.

പതിനാല് വർഷത്തോളം സിനിമയിൽ ഇടവേളയെടുത്ത ശേഷമാണ് മഞ്ജു വാര്യർ അഭിനയത്തിലേക്ക് തിരികെ എത്തിയത്. നാൽപ്പത്തിയഞ്ചുകാരിയായ മഞ്ജു രണ്ടാം വരവ് നടത്തിയശേഷം മലയാളത്തിൽ മാത്രമല്ല തമിഴിലും കൈ നിറയെ സിനിമകളുമായി തിരക്കിലാണ്.

തമിഴിൽ മഞ്ജു ചെയ്യുന്ന സിനിമകളെല്ലാം സൂപ്പർ താരങ്ങൾക്കും സംവിധായകർക്കും ഒപ്പമാണ്. തുനിവാണ് തമിഴിൽ ഏറ്റവും അവസാനം മഞ്ജു അഭിനയിച്ച് റിലീസ് ചെയ്ത സിനിമ. ആയിഷ, വെള്ളരിപ്പട്ടണം എന്നിവയാണ് മഞ്ജുവിന്റെ അവസാനം റിലീസ് ചെയ്ത മലയാള സിനിമകൾ. ദിലീപുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷം യാത്രകളും നൃത്തവും അഭിനയവും മാത്രമാണ് മഞ്ജുവിന്റെ ചിന്തയിലുള്ളത്.

എത്തിപ്പിടിക്കാൻ പറ്റാതെ പോയിരുന്ന ആ​ഗ്രഹങ്ങൾ ഓരോന്നായി മഞ്ജു നേടിയെടുക്കുകയാണ്. അമ്മയാണ് ഇപ്പോൾ മഞ്ജുവിന്റെ ഏറ്റവും വലിയശക്തി. സോഷ്യൽമീഡിയയിലും ആക്ടീവായ മഞ്ജുവിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കെല്ലാം ആരാധകർ ഏറെയാണ്.

കുറച്ച് നാളുകൾക്ക് മുമ്പ് ഒരു അഭിമുഖത്തിൽ മഞ്ജു പറഞ്ഞ ചില കാര്യങ്ങളാണ് വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. സോഷ്യൽ മീഡിയ ആപ്പുകളെ കുറിച്ചുള്ള അവതാരകന്റെ ചോദ്യങ്ങൾക്ക് മഞ്ജു നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. താൻ അധികം ആരെയും വിളിക്കാറില്ലെന്നും തന്റെ ഫോണിലേക്ക് ഏറ്റവും കൂടുതൽ വരാറുള്ള ഫോൺ കോൾ അമ്മയുടേതാണെന്നുമാണ് മഞ്ജു വാര്യർ പറയുന്നത്.

എന്റെ ഫോണിന്റെ വാൾപേപ്പർ ബ്ലാക്ക് കളർ തീമാണ്. ഫോട്ടോകൾ ഒന്നുമല്ല. ​ഗാലറിയിൽ ഉള്ള ഇഷ്ട വീഡിയോകളിൽ ഒന്ന് മമ്മൂക്കയുടേതാണ്. മമ്മൂക്കയുടെ ഇഷ്ട ചിത്രങ്ങളെ കുറിച്ച് ആരോ ചോദിക്കുമ്പോൾ എന്റെ ചിത്രത്തെക്കുറിച്ച് പറഞ്ഞ വീഡിയോയാണത്. മമ്മൂക്ക നമ്മുടെ പേരൊക്കെ പറയുന്നത് കേൾക്കുമ്പോൾ തന്നെ ഒരു സന്തോഷമാണ്. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്പ് വാട്സ്ആപ്പാണ്.’

ഫോണിൽ നിന്ന് ഒരു ആപ്പ് ഡിലീറ്റ് ചെയ്യാൻ പറഞ്ഞാൽ എയർ ബിഎൻപി ആയിരിക്കും ചെയ്യുക. ആഗ്രഹത്തിന്റെ പേരിൽ എടുത്തുവെച്ചതാണ് ആ ആപ്പ്. പക്ഷെ ട്രാവലിങും എയർ ബിഎൻപി ഒന്നും നടക്കുന്നില്ല. ഗാലറിയിൽ ഉള്ള ഇഷ്ടപ്പെട്ട ഫോട്ടോ ചോദിച്ചാൽ എന്റെ എല്ലാ ഫോട്ടോകളും എനിക്കിഷ്ടമാണ്. എന്നെ ഏറ്റവും കൂടുതൽ ഫോണിൽ വിളിക്കുന്ന ഒരാൾ അമ്മയാണ്. ഇൻസ്റ്റഗ്രാമിൽ ഒന്നും ഞാൻ ഒന്നും ചെക്ക് ചെയ്യാറില്ല.’

ഫീഡിൽ വരുന്നതൊക്കെ കാണും. എനിക്ക് അങ്ങനെയുള്ള അഡിക്ഷൻസ് ഒന്നുമില്ല. ഞാൻ വിളിച്ചാൽ ഫോൺ എടുക്കാതിരിക്കുന്ന ആളുകൾ ഒന്നുമില്ല. ഞാൻ അങ്ങനെ അധികം ആരെയും വിളിക്കാറില്ല. എപ്പോഴും ഒരാളെ വിളിക്കുന്ന ശീലവുമില്ല. അതുകൊണ്ട് തന്നെ ഞാൻ വിളിച്ചാൽ ഫോൺ എടുക്കാതിരിക്കുന്ന അവസ്ഥ ആരും എനിക്ക് ഇതുവരെ തന്നിട്ടില്ല. വിളിക്കുമ്പോൾ എല്ലാവരും എടുക്കാറുണ്ട്.’

നൂറോളം പേരെ ഫോണിൽ ബ്ലോക്ക് ചെയ്തിട്ടുണ്ട്. അത് പക്ഷെ അറിയുന്ന ആളുകളൊന്നുമല്ല. ടെക്സ്റ്റ് ചെയ്യാതെ എന്നെ ഇങ്ങനെ വെറുതെ വിളിച്ചുകൊണ്ടിരിക്കുമ്പോൾ ചിലപ്പോൾ എന്തെങ്കിലും തിരക്കിലൊക്കെയാണെങ്കിൽ ഞാൻ അതൊന്ന് ഹോൾഡിൽ ഇടും. എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ ടെക്സ്റ്റ് ചെയ്യുമല്ലോ എന്ന് വിചാരിച്ചിട്ടാണത്. സിനിമ ഇൻഡസ്ട്രിയിൽ ഉള്ള ആരെയും ഞാൻ ബ്ലോക്ക് ചെയ്തിട്ടില്ല.’

എന്റെ കോൺടാക്ട് ആൾക്കാരെ ചോദിച്ചാൽ ഒന്ന് ഞാൻ ഒന്ന് എന്റെ അമ്മ ഒന്ന് എന്റെ ചേട്ടൻ’, എന്നാണ് മഞ്ജു പറഞ്ഞത്. വീ‍ഡിയോ വൈറലായതോടെ മകൾ മീനാക്ഷിയെ കുറിച്ച് മഞ്ജു ഒരു വാക്ക് പോലും സംസാരിക്കാതിരുന്നത് ചർച്ചയായി. അമ്മയെയും ചേട്ടനെയും കുറിച്ചൊക്കെ പറഞ്ഞിട്ടും ഒരു വാക്കിൽ പോലും മീനാക്ഷിയുടെ പേര് പറഞ്ഞില്ലല്ലോ… സ്വന്തം മകളുടെ പ്രൈവസി മാനിക്കുന്ന നല്ലൊരു അമ്മയാണ് നിങ്ങൾ എന്നാണ് വീഡിയോയ്ക്ക് കമന്റായി ആരാധകർ കുറിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker