ദോഹ: റൊണാള്‍ഡീഞ്ഞോ, ഫുട്ബോള്‍ ചരിത്രത്തിന് മറക്കാനാവാത്ത പേര്. ഫിഫ ലോകകപ്പില്‍ അര്‍ജന്‍റീന-ക്രൊയേഷ്യ സെമി മത്സരം നടക്കുമ്പോള്‍ ഗ്യാലറിയില്‍ ഇതിഹാസ താരങ്ങളുടെ കൂട്ടത്തില്‍ റൊണാള്‍ഡീഞ്ഞോയുമുണ്ടായിരുന്നു.
സാക്ഷാല്‍ റൊണാള്‍ഡോ ഫിനോമിനയും ഡേവിഡ് ബെക്കാമുമെല്ലാം ഇടംപിടിച്ച വിഐപി സീറ്റുകളില്‍ താരമായത് ഡീഞ്ഞോയാണ്. അതും ഫുട്ബോളിനോടുള്ള തന്‍റെ അടങ്ങാത്ത സ്നേഹം മൈതാനത്ത് പ്രകടിപ്പിച്ച് ഒരു അര്‍ജന്‍റീന്‍ താരത്തിന് തന്‍റെ സ്വതസിദ്ധമായ പുഞ്ചിരിയോടെ നിറകയ്യടികളുമായി.
39-ാം മിനുറ്റില്‍ ക്രൊയേഷ്യക്കെതിരെ അര്‍ജന്‍റീനയുടെ ജൂലിയന്‍ ആല്‍വാരസ് മൈതാന മധ്യത്തിന് അപ്പുറം നിന്നുള്ള സോളോ റണ്ണിലൂടെ വണ്ടര്‍ ഗോള്‍ നേടുമ്പോള്‍ കയ്യടിച്ച് പ്രശംസിക്കുകയായിരുന്നു ആരാധകരുടെ പ്രിയ ഡീഞ്ഞോ. ഒരു അര്‍ജന്‍റീനന്‍ താരത്തിന്‍റെ ഗോളിന് ബ്രസീലിയന്‍ ഇതിഹാസത്തിന്‍റെ പ്രശംസ.
ഡീഞ്ഞോയുടെ മാതൃകയെ വാഴ്‌ത്തുകയാണ് ഫുട്ബോള്‍ പ്രേമികള്‍. ക്രൊയേഷ്യക്കെതിരായ സെമിയിലെ മറ്റൊരു ഗോള്‍ സ്‌കോററായ ലിയോണല്‍ മെസിക്കും മറക്കാനാവാത്ത പേരാണ് റൊണാള്‍ഡീഞ്ഞോ. ബാഴ്‌സലോണയില്‍ മെസി കളിയാരംഭിച്ചത് ഡീഞ്ഞോയുടെ കുഞ്ഞനുജനായാണ്.
Imagínate lo crack que tenés que ser para ser aplaudido por el mismísimo Ronaldinho.
— 𝙢𝙖𝙪𝙧𝙤 🐔 (@93juanfer) December 13, 2022
TRIUNFÓ EL JULIANISMO! pic.twitter.com/8L0ryBHvCA