Entertainment
യു.എസ് സര്‍ക്കാരിന്റെ ജോലി വേണ്ടെന്നുവച്ച് ഞാന്‍ വീണ്ടും അഭിനയ രംഗത്തേക്ക് മടങ്ങിയെത്തുകയാണ്; തനുശ്രീ ദത്ത
സംവിധായകന്‍ നാന പടേകര്‍ക്കെതിരെ മീ ടൂ ആരോപണവുമായി രംഗത്തെത്തിയ നടിയാണ് തനുശ്രീ ദത്ത. പിന്നീട് ബോളിവുഡില്‍ നിന്ന് ഇടവേളയെടുത്ത് അമേരിക്കയിലേക്ക് പോകുകയായിരുന്നു.
ഇപ്പോളിതാ ഏറെകാലത്തെ ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്കുള്ള മടങ്ങിവരവ് പ്രഖ്യാപിച്ചിരിക്കുകയാണ് തനുശ്രീ ദത്ത. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ മടങ്ങി വരവ് അറിയിച്ചത്. യുഎസ് സര്‍ക്കാരിന്റെ ജോലി വേണ്ടെന്നുവച്ചാണ് താന്‍ മടങ്ങിയെത്തുന്നതെന്ന് തനുശ്രീ തന്റെ പോസ്റ്റില്‍ കുറിക്കുന്നു.
എന്നാല്‍ ചില മോശം ആളുകളും അവരുണ്ടാക്കിയ കുരുക്കുകളുമാണ് തന്റെ വഴിയില്‍ തടസ്സമുണ്ടാക്കിയതെന്ന് പറഞ്ഞ നടി അഭിനയ ജീവിതത്തിന് മറ്റൊരു അവസരം കൂടി നല്‍കാനുള്ള ഒരുക്കത്തിലാണെന്നും കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News