ഈ താരസഹോദരിമാരെ മനസിലായോ; ചിത്രം വൈറലാകുന്നു
താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ കാണാന്‍ പ്രേക്ഷകര്‍ക്കും ഏറെ താല്‍പര്യമാണ്. ഇത്തരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മിക്കപ്പോഴും ചര്‍ച്ച വിഷയമാകാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നടി തബുവിന് ബാല്യകാല ചിത്രമാണ്. സഹോദരി ഫറയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരത്തിന് പിറന്നാള്‍ ആശംസ നേര്‍ന്നു കൊണ്ടാണ് ഫറ നാസിന്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. പൂക്കള്‍ കൊണ്ടുള്ള മാലയും വളകളും അണിഞ്ഞ് നില്‍ക്കുന്ന തബുവിനേയും ഫറയേയും ചിത്രത്തില്‍ കാണാം. ഇത് തബു തന്നെയാണോ എന്നാണ് പ്രേക്ഷകരില്‍ ഭൂരിഭാഗം പേരും ചോദിക്കുന്നത്.
തബുവിന്റെ 48ാം ജന്മദിനത്തോട് അനുബന്ധിച്ച് താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായിരുന്ന അല വൈകുണ്ഠപുരമുലേ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തു വന്നിരുന്നു. താരത്തിന് പിറന്നാള്‍ സമ്മാനമായിട്ടാണ് അണിയറ പ്രവര്‍ത്തകര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടത്. ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമ പ്രേമികളുടേയും പ്രിയ താരമാണ് തബു.